Enter your Email Address to subscribe to our newsletters

Malappuram, 11 മാര്‍ച്ച് (H.S.)
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ.എന്.മോഹന്ദാസ് അന്തരിച്ചു. 74 വയസായിരുന്നു. രണ്ട് തവണ പാര്‍ടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. 2018ല്‍ പെരിന്തല്‍മണ്ണ സമ്മേളനത്തിലാണ് ആദ്യം ജില്ലാ സെക്രട്ടറിയായത്. 2021 ഡിസംബറില്‍ തിരൂരില്‍ നടന്ന സമ്മേളനത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ താനൂരില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറി.
വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായത്. സിപിഐ എം ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, 11 വര്‍ഷം മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. റെയ്ഡ്കോ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2007ല്‍ മണ്ണഴി എയുപി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു.
മോഹന്‍ദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ത്ഥി - യുവജന പ്രസ്ഥാനത്തിലൂടെ പൊതുരം?ഗത്ത് സജീവമായ മോഹന്‍ദാസ് മലപ്പുറത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് വഹിച്ചത്. എഴുപതുകളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി അദ്ദേഹം മാറി. അടിയന്തരാവസ്ഥക്ക് ശേഷം യുജവന പ്രസ്ഥാനത്തിന്റെയും പാര്‍ടിയുടെയും മലപ്പുറത്തെ പ്രധാന മുഖമായിരുന്നു മോഹന്‍ദാസ്. പാര്‍ട്ടിയുടെ സംഘടനാപരമായ കാര്യങ്ങളില്‍ തികഞ്ഞ ജാ?ഗ്രത പുലര്‍ത്തിയിരുന്ന അദ്ദേഹം ജില്ലയിലെ പാര്‍ടിയുടെ നിര്‍ണായകമായ പല ഘട്ടങ്ങളിലും നേതൃപരമായ പങ്ക് വഹിച്ച് പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ടു കൊണ്ടുപോയി. രണ്ട് തവണ ജില്ലാ സെക്രട്ടറിയായി. ദേശാഭിമാനിയുടെ മലപ്പുറം യൂണിറ്റ് മാനേജര്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. സഹകരണരം?ഗത്തും സാംസ്‌ക്കാരികരം?ഗത്തും ജില്ലയിലെ നിറസാന്നിധ്യമായിരുന്നു ഇ എന് മോഹന്‍ദാസ് എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
---------------
Hindusthan Samachar / Sreejith S