കൊല്ലത്ത് കോടതിൾക്ക് നേരെ വ്യാജബോംബ് ഭീഷണി.
Kollam, 11 മാര്ച്ച് (H.S.) കൊല്ലത്ത് കോടതിൾക്ക് നേരെ വ്യാജബോംബ് ഭീഷണി. കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോടതികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇമെയിൽ വഴിയായിരുന്നു ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കൊല്ലം സിജെഎം കോടതിയിലേക്കാണ് ഭീഷണി മെയ
bomb threat


Kollam, 11 മാര്ച്ച് (H.S.)

കൊല്ലത്ത് കോടതിൾക്ക് നേരെ വ്യാജബോംബ് ഭീഷണി. കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോടതികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇമെയിൽ വഴിയായിരുന്നു ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കൊല്ലം സിജെഎം കോടതിയിലേക്കാണ് ഭീഷണി മെയിൽ എത്തിയത്.

തമിഴ്നാട്ടിൽ നിന്നും അലക്സ് പോൾ മേനോൻ എന്ന മെയിലിൽ നിന്ന് മലയാളത്തിലാണ് ഭീഷണി സന്ദേശം വന്നത്. സയനയ്ഡ് വാതകം നിറച്ച 15 ബോംബുകൾ കോടതിയിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒന്നരയോടെ ഇത് പൊട്ടും എന്നുമാണ് ഇമെയിൽ സന്ദേശത്തിൽ ഉണ്ടായിരുന്നത്.

തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ വരരുതെന്നാണ് മെയിലിൽ സൂചിപ്പിച്ചിട്ടുള്ളത്. സന്ദേശം എത്തിയതോടെ ബോംബ് ഡോഗ് സ്കോഡും വെസ്റ്റ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

അടുത്തിടെ നിരവധി ബോംബ് ഭീഷണി സന്ദേശങ്ങൾ കളക്ടറേറ്റിലേക്ക് എത്തുന്നുണ്ട്. നേരത്തെ ഒരു തവണ കളക്ടറേറ്റിൽ ബോംബ് സ്ഫോടനം നടന്നിട്ടുണ്ട്. ഭീകരവാദ സംഘടനയായ ബേസ് മൂവ്മെൻ്റ് പ്രവർത്തകരായിരുന്നു അന്ന് ബോംബ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ഓരോ തവണ ഭീഷണി സന്ദേശം എത്തുമ്പോഴും പൊലീസ് വിഷയത്തെ ഗൗരവമായാണ് കാണുന്നത്.

അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതിയിലും ഇതേ മെയിലിൽ നിന്ന് വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. അലക്സ് പോൾ മേനോൻ എന്ന മെയിലിൽ നിന്ന് തന്നെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയായിരുന്നു.

നിരപരാധികൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ഒരു കോടതി കൊണ്ട് എന്താണ് പ്രയോജനം. ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരക്കാൻ നിങ്ങൾക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു. സ്ഫോടനത്തിൻ്റെ സമയം ഉച്ചക്ക് ഒരു മണിക്ക് മുമ്പായിരിക്കുമെന്ന് എനിക്ക് അറിയില്ല. ഇതൊരു വ്യാജ ഭീഷണിയല്ലെന്നും വെറുതെ റിസ്ക് എടുക്കരുതെന്നും ഇമെയിലിൽ പറയുന്നു.

കോടതി ജഡ്ജി ചേമ്പറിൽ 15 സയനയ്ഡ് വാതകം നിറച്ച വിഷ ബോംബുകൾ സ്ഫോടനം നടത്തുമെന്നും മെയിലിൽ പറഞ്ഞിരുന്നു. സന്ദേശം ലഭിച്ചതിന് പിന്നാലെ കോടതി ജീവനക്കാരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെ പരിശോധന നടത്തുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News