ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കിടയില് രാഷ്ട്രീയപ്പോര് മുറുകുന്നു
Thiruvananthapuram, 11 മാര്ച്ച് (H.S.) ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കിടയില് രാഷ്ട്രീയപ്പോര് മുറുകുന്നു. രാമനാട്ടുകര മുതല് വെങ്ങളം വരെയുള്ള റീച്ചിന്റെ ഉദ്ഘാടന ചടങ്ങില് നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹ
Muhammed riyas


Thiruvananthapuram, 11 മാര്ച്ച് (H.S.)

ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കിടയില് രാഷ്ട്രീയപ്പോര് മുറുകുന്നു. രാമനാട്ടുകര മുതല് വെങ്ങളം വരെയുള്ള റീച്ചിന്റെ ഉദ്ഘാടന ചടങ്ങില് നിന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില് പ്രതിഷേധിച്ച്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് സമാന്തരമായി മന്ത്രി അതേ റീച്ചില് റോഡ് ഷോ നടത്താനാണ് സര്ക്കാര് നീക്കം.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുന്ന ഈ പ്രതിഷേധ പരിപാടി മുഖ്യമന്ത്രിയുമായും മറ്റ് സര്ക്കാര് സംവിധാനങ്ങളുമായും ആലോചിച്ചാണ് തീരുമാനിച്ചത്. തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും സംസ്ഥാനത്തോടുള്ള അപമാനമാണെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.

തലപ്പാടി-ചെങ്കള, കോഴിക്കോട് ബൈപാസ് എന്നീ ആറുവരിപ്പാതകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്വഹിക്കുന്നത്. പദ്ധതിയുടെ പുരോഗതി പലപ്പോഴും സംസ്ഥാന സര്ക്കാര് നേരിട്ട് വിലയിരുത്തിയതാണെന്നും അതിനാല് ഇതില് കൃത്യമായ അവകാശവാദം സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാത വികസനത്തിനായി ഇന്ത്യയില് ആദ്യമായി ഒരു സംസ്ഥാനം 5,600 കോടിയിലധികം രൂപ ചെലവഴിച്ചത് കേരളമാണെന്നും കടമെടുപ്പ് പരിധി കൂടി കണക്കിലെടുത്താല് ഇത് 12,000 കോടി രൂപയോളം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി നിതിന് ഗഡ്കരിയും നാഷണല് ഹൈവേ അതോറിറ്റിയും പലതവണ കേരളത്തിന്റെ ഇടപെടലുകളെ അഭിനന്ദിച്ചിട്ടുള്ള കാര്യവും അദ്ദേഹം ഓര്മ്മിപ്പിച്ചു.

പദ്ധതിയില് യാതൊരു പങ്കുമില്ലാത്ത ബിജെപി സംസ്ഥാന അധ്യക്ഷനെ ക്ഷണിക്കുകയും വകുപ്പ് മന്ത്രിയെ ഒഴിവാക്കുകയും ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്ന് സര്ക്കാര് ആരോപിക്കുന്നു. 2014-ല് അടച്ചുപൂട്ടിയ പദ്ധതി 2016-ല് പിണറായി വിജയന് സര്ക്കാര് അധികാരത്തില് വന്നതോടെയാണ് പുനരുജ്ജീവിപ്പിച്ചത്. മന്ത്രിയെ ഒഴിവാക്കിയ നടപടിയില് പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ചടങ്ങ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബഹിഷ്കരിച്ചേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ക്ഷണിക്കേണ്ട പരിപാടിയില് നിന്ന് സംസ്ഥാനത്തെ ബോധപൂര്വം മാറ്റിനിര്ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നാണ് സംസ്ഥാന സര്ക്കാരിന്റെ നിലപാട്.

ആരാണ് ദേശീയപാത നിര്മാണം പൂര്ത്തിയാക്കാൻ മുന്നിട്ടിറങ്ങിയതെന്ന് ഇവിടുത്തെ ജനങ്ങള്ക്ക് അറിയാമെന്ന് റിയാസ് വ്യക്തമാക്കിയിരുന്നു. ഇതൊക്കെ നാട് കാണുന്നണ്ട്. 2014ല് അടച്ചുപൂട്ടിയ പദ്ധതിയായിരുന്നു. 2016ല് പിണറായി വിജയൻ അധികാരത്തിലേക്ക് വന്നതോടെയാണ് ഈ പദ്ധതി നടപ്പിലാക്കാൻ തന്നെ കാരണം. ഇതൊക്കെ ജനങ്ങള് കാണുന്നുണ്ടെന്നും കേരളത്തിനെ അപമാനിക്കുന്നത് തുല്യമാണ് ഈ നടപടിയെന്നും മന്ത്രി പ്രതികരിച്ചു. എന്തുകൊണ്ടാണ് കേരളത്തില് ബിജെപി വളരുന്നില്ല എന്നതിൻ്റെ ഒരു ഉദാഹരണമാണ് ഇതെന്നും ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ക്ഷണിക്കേണ്ട പരിപാടിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News