എയര് ഇന്ത്യ എക്സ്പ്രസിന്റെ ലാന്ഡിങ് ഗിയര് പൊട്ടി; യാത്രക്കാര് രക്ഷപ്പെട്ടത് ഭാഗ്യ കൊണ്ട്
Hydrabadh, 11 മാര്‍ച്ച് (H.S.) എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകര്‍ന്ന് അപകടം. ഹൈദരാബാദില്‍നിന്ന് തായ്ലന്‍ഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്
Air India Express flight


Hydrabadh, 11 മാര്‍ച്ച് (H.S.)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകര്‍ന്ന് അപകടം. ഹൈദരാബാദില്‍നിന്ന് തായ്ലന്‍ഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുന്‍വശത്തെ ലാന്‍ഡിങ് ഗിയര്‍ തകരുകയായിരുന്നു. ലാന്‍ഡിങ്ങിനിടെ മുന്‍ചക്രം പൊട്ടിയതിനെതുടര്‍ന്ന് വിമാനം റണ്‍വേയിലൂടെ നിരങ്ങിനീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ബോയിങ് 737 മാക്‌സ് 8 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് 133 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വേയില്‍ വിമാനത്തിന്റെ തകര്‍ന്ന മുന്‍ചക്രം ചിതറികിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും മുന്‍ഭാഗത്തെ ഭാരം താങ്ങുന്നതിനും നിര്‍ണായകമായ ഭാഗമാണ് ഈ മുന്‍ചക്രം.

സംഭവത്തെത്തുടര്‍ന്ന് അടിയന്തര രക്ഷാസംഘവും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ നിലവില്‍ വിമാനത്താവളത്തിലെ പ്രത്യേക കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് ഫുക്കറ്റ് വിമാനത്താവളത്തിലെ റണ്‍വേ പ്രാദേശിക സമയം വൈകുന്നേരം ആറുമണിവരെ അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. വിമാനം റണ്‍വേയില്‍നിന്ന് നീക്കുന്നതിനും വിശദമായ സുരക്ഷാ പരിശോധനകള്‍ നടത്തുന്നതിനുമായാണ് റണ്‍വേ താല്‍ക്കാലികമായി അടച്ചതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടുണ്ട്. ലാന്‍ഡിങ്ങിനിടെ മുന്‍ചക്രത്തിന് തകരാര്‍ സംഭവിച്ചതായും വിമാനത്തിലെ ജീവനക്കാര്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നതായും കമ്പനി അറിയിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ സഹകരിച്ച യാത്രക്കാര്‍ക്കും ഫുക്കറ്റ് വിമാനത്താവള അധികൃതര്‍ക്കും കമ്പനി നന്ദി അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News