Enter your Email Address to subscribe to our newsletters

Kochi, 11 മാര്‍ച്ച് (H.S.)
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യത്തിലും പൗരന്‍മാരുടെ സുരക്ഷക്കായി ഇന്ത്യ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതിസന്ധിഘട്ടങ്ങളില്‍ തന്റെ പൗരന്മാരെ കൈവിടാത്തതാണ് ഇന്നത്തെ ഇന്ത്യയുടെ രീതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷയില്‍ ആശങ്കപ്പെടുന്നത് സ്വാഭാവികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എംബസികളും മിഷനുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും എത്തിച്ചു നല്‍കുന്നു. കൂടാതെ, ഇന്ത്യന്‍ പ്രവാസികളെ അതീവ ശ്രദ്ധയോടെ പരിപാലിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ആഗോളതലത്തില്‍ ഇത്തരമൊരു പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പ്രവാസികള്‍ പ്രതിസന്ധിയിലാകുമ്പോള്‍ അതിനെ ഉപയോഗിച്ച് തന്നെ അധിക്ഷേപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് സുരക്ഷയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളും ഊര്‍ജ സുരക്ഷയും കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട ഏജന്‍സികളും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും റമസാന്‍ മാസത്തില്‍ പ്രവാസികള്‍ക്ക് ആത്മവിശ്വാസം പകരുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S