ഇറാനുമായി ചര്ച്ച നടത്തി ഇന്ത്യ; ചര്ച്ചകള് തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്.
New delhi, 11 മാര്‍ച്ച് (H.S.) അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ആശയവിനിമയം നടത്തി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഈ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവുമാ
jayasankar


New delhi, 11 മാര്‍ച്ച് (H.S.)

അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ആശയവിനിമയം നടത്തി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഈ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തുവെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നുമാണ് മന്ത്രി എക്സില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പില്‍ പറയുന്നത്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി എസ്.ജയ്ശങ്കര്‍ നടത്തുന്ന മൂന്നാമത്തെ ആശയവിനിമയമാണിതെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതും നിലപാടുകള്‍ ഏകീകരിക്കുന്നതിനുമായി ജര്‍മനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമായുമായും ഫോണില്‍ സംസാരിച്ചിരുന്നു.

ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവായിരുന്നു ആയത്തുള്ള ഖമനേയിയെ വധിച്ചതിന് പിന്നാലെ ഫെബ്രുവരി 28-ാം തീയതിയും മന്ത്രി ജയ്ശങ്കര്‍, അരാഗ്ചിയുമായി സംസാരിച്ചിരുന്നു. മാര്‍ച്ച് അഞ്ചാം തീയതിയും അദ്ദേഹവുമായി സംസാരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

---------------

Hindusthan Samachar / Sreejith S


Latest News