Enter your Email Address to subscribe to our newsletters

New delhi, 11 മാര്‍ച്ച് (H.S.)
പശ്ചിമേഷ്യയിലെ സംഘര്‍ഷം രാജ്യത്തെ ഇന്ധന ലഭ്യതയെ ഒരു രീതിയിലും ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു. അസംസ്‌കൃത എണ്ണയുടെയും എല്‍പിജിയുടെയും വിതരണം തടസ്സമില്ലാതെ തുടരുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി നാഷണല്‍ മീഡിയ സെന്ററില്‍ വിവിധ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഇന്ത്യയുടെ ദൈനംദിന അസംസ്‌കൃത എണ്ണ ഉപഭോഗം ഏകദേശം 55 ലക്ഷം ബാരലാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണം സാധാരണ നിലയേക്കാള്‍ ശക്തമായി തുടരുന്നുണ്ടെന്നും 40-ഓളം രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ വിതരണത്തില്‍ യാതൊരു തടസ്സവുമുണ്ടാകില്ലെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ അറിയിച്ചു.
വിപണിയില്‍ അനാവശ്യമായ പരിഭ്രാന്തിയും പാനിക് ബുക്കിങ്ങും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്‍പിജി സിലിണ്ടര്‍ റീബുക്കിങ് സമയം നിലവിലുള്ള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായി ഉയര്‍ത്തി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കൊപ്പം ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ മേഖലകള്‍ക്ക് എല്‍പിജി വിതരണത്തില്‍ മുന്‍ഗണന നല്‍കും. വാണിജ്യ എല്‍പിജി ആവശ്യകത വിലയിരുത്താനും വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാനും മൂന്ന് ഒഎംസി ഇഡികളുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S