Enter your Email Address to subscribe to our newsletters

New delhi, 11 മാര്‍ച്ച് (H.S.)
ലോക്‌സഭ ഇന്നും പ്രക്ഷുബ്ദം. സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് എതിരായ പ്രതിപക്ഷ പ്രമേയവും എല്‍പിജി ക്ഷാമവുമാണ് ഇന്നും സഭയെ പ്രക്ഷുബ്ദമാക്കിയത്. കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് അവതരിപ്പിച്ച സ്പീക്കര്‍ ഓം ബിര്‍ളയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അവിശ്വാസ പ്രമേയത്തിന് 50 ലധികം എംപിമാരുടെ പിന്തുണ. പ്രമേയം സഭയില്‍ ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് എടുക്കാന്‍ അനുവദിച്ചു.
പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്ന് പലതവണ തടഞ്ഞിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി സഭയില്‍ ആരോപിച്ചു. ഈ സഭ ഒരു പാര്‍ട്ടിയെയല്ല, മുഴുവന്‍ രാജ്യത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷം പോയിന്റ് ഓഫ് ഓര്‍ഡര്‍ ആവശ്യപ്പെടുമ്പോള്‍, അനുവാദം നല്‍കില്ലെന്നും, പക്ഷേ ഭരണകക്ഷി ആഗ്രഹിക്കുമ്പോഴെല്ലാം, അവര്‍ക്ക് അനുവാദമുണ്ടെന്നും കെസി വിമര്‍ശിച്ചു. ആളുകള്‍ നിങ്ങളെ ഒരു പാഠം പഠിപ്പിക്കുന്ന സമയം വരും. നിങ്ങള്‍ ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.
സ്പീക്കറിനെതിരായ പ്രമേയത്തിന് പ്രതിപക്ഷത്തിന്റെ ഗണ്യമായ പിന്തുണയാണുള്ളത്. 118 പ്രതിപക്ഷ എംപിമാര്‍ ഓം ബിര്‍ള 'പക്ഷപാതപരമായ പെരുമാറ്റം' പ്രകടിപ്പിച്ചുവെന്നും സ്പീക്കറുടെ ഓഫീസില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിഷ്പക്ഷത നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ച് പ്രമേയത്തില്‍ ഒപ്പിട്ടു. അധ്യക്ഷനായിരുന്ന ബിജെപി എംപി ജഗദാംബിക പാല്‍ പ്രമേയം അനുവദിക്കുകയും ചര്‍ച്ചയ്ക്കായി 10 മണിക്കൂര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിപക്ഷവും ഭരണകക്ഷിയായ ബിജെപിയും തമ്മിലുള്ള രൂക്ഷമായ വാഗ്വാദങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം ചര്‍ച്ച ആരംഭിച്ചത്. ബിര്‍ളയെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നതിനുപകരം പാര്‍ലമെന്റിന്റെ അന്തസ് സംരക്ഷിക്കുന്നതിനാണ് പ്രമേയം ഉദ്ദേശിച്ചതെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. അതേസമയം പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു സ്പീക്കറെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ വിമര്‍ശിച്ചു.
---------------
Hindusthan Samachar / Sreejith S