Enter your Email Address to subscribe to our newsletters

Kochi, 11 മാര്‍ച്ച് (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. ദേശീയ പാത വികസനം ഉള്‍പ്പെടെ വിവിധ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.
12 മണിക്കാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. കൊച്ചി കലൂരിലാണ് റോഡ് ഷോ നടക്കുക. ബിജെപി പ്രചരണ പരിപാടികള്‍ ഇതോടെ തുടക്കമാകും. മറൈന്‍ ഡ്രൈവിലാണ് ആദ്യ പരിപാടി. ധീവര സഭയുടെ സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ദ്ഘാടനം ചെയ്യും. തുടര്‍ന്നാകും റോഡ് ഷോ.
റോഡ് ഷോക്ക് ശേഷമാണ് പദ്ധതികളുടെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്ക്കാര് ബഹിഷ്‌കരിക്കും. മുഖ്യമന്ത്രിയടക്കം ആരും സംസ്ഥാന സര്ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കില്ല. ചടങ്ങില് നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെ തുടര്ന്നാണ് സര്ക്കാര് ബഹിഷ്‌കരണംയ
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്കുട്ടി എന്നിവര്ക്ക് പരിപാടിയിലേക്ക് ക്ഷണമുണ്ട്. എന്നാല് കാരണം ഒന്നും വ്യക്തമാക്കാതെ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുകയും ചെയ്തു. ഇതോടെയാണ് ബഹിഷ്‌കരിക്കാന് തീരുമാനമായിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്ജ് കുര്യന് തുടങ്ങിയവര്ക്കും എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന് എന്നിവര്ക്കും ഉമ തോമസ് എംഎല്എയ്ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറും പരിപാടിയില് പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണിനടക്കുന്ന 23 റീച്ചുകളില് ആദ്യം പൂര്ത്തിയായ തലപ്പാടി-ചെങ്കള റീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാഷ്ട്രത്തിന് സമര്പ്പിക്കുന്നത്. കൊച്ചിയില് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവിധ വികസനപദ്ധതികളിലാണ് ഇതും ഉള്‌പ്പെടുന്നത്. ദേശീയപാതയുടെ വെങ്ങളം- രാമനാട്ടുകര റീച്ചും ഇതില് ഉള്‌പ്പെടും. 39 കിലോമീറ്റര് വരുന്നതാണ് തലപ്പാടി-ചെങ്കള റീച്ച്.
2,650 കോടി രൂപ ചെലവില് നിര്മിച്ച മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള തലപ്പാടി-ചെങ്കള സെക്ഷന് (ദേശീയപാത-66) ആറുവരിപ്പാത, 2,140 കോടി രൂപ ചെലവില് വെങ്ങളംമുതല് രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിര്മിച്ച 23 ഗ്രാമീണ റോഡുകള് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നിര്വഹിക്കും.
---------------
Hindusthan Samachar / Sreejith S