Enter your Email Address to subscribe to our newsletters

Srinagar , 12 മാര്ച്ച് (H.S.)
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്തെ റോയൽ പാർക്ക് ബാങ്ക്വറ്റ് ഹാളിലാണ് സംഭവം. ഫാറൂഖ് അബ്ദുള്ള ഒരു നാഷണൽ കോൺഫറൻസ് നേതാവിൻ്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ വധശ്രമം പരാജയപ്പെട്ടു. ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും മറ്റ് നേതാക്കളും അദ്ദേഹത്തോടൊപ്പം ചടങ്ങിൽ ഉണ്ടായിരുന്നു.
സംഭവത്തിൽ 68 കാരനായ കമൽ സിങ് ജാംവാൾ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. നിലവിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ കഴിഞ്ഞ 20 വർഷമായി ഫാറൂഖ് അബ്ദുള്ളയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നുവെന്നും, ഇന്ന് ഒരു അവസരം ലഭിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടുവെന്നും പ്രതി മൊഴി നൽകിയതായി ജാംവാൾ പൊലീസ് പറഞ്ഞു
ജമ്മുവിലെ റോയൽ പാർക്ക് ഗ്രേറ്റർ കൈലാഷിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡൻ്റുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം നടന്നു. അദ്ദേഹത്തിന് സംരക്ഷണം നൽകിയിരുന്ന ജെകെപിയുടെയും എൻഎസ്ജിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉടപെടലിൽ ഉടൻ തന്നെ വധശ്രമം പരാജയപ്പെടുത്തി. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ജമ്മുവിലെ പുരാനി മണ്ടിയിലെ നിവാസിയായ കമൽ സിങ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പ്രതിയുടെ കൈവശം നിന്ന് കണ്ടെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്, എന്ന് ജാംവാൾ പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ജമ്മു സൗത്ത് പൊലീസ് സൂപ്രണ്ട് അജയ് ശർമ്മ ബതിണ്ടി ഫാറൂഖ് അബ്ദുള്ളയുടെ വസതി സന്ദർശിച്ച് വീടിനകത്തും പരിസരത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. ഒരു വ്യക്തിക്ക് പിസ്റ്റളുമായി വിരുന്ന് ഹാളിൽ പ്രവേശിക്കാൻ എങ്ങനെയാണ് സാധിച്ചത് എന്നതുൾപ്പെടെ.
പ്രതികരിച്ച് ഒമര് അബ്ദുള്ളയും മറ്റ് നേതാക്കളും
അല്ലാഹു ദയയുള്ളവനാണ്. ഒരാൾ പിസ്റ്റളുമായി എത്തി തന്റെ പിതാവിന് നേരെ പോയിൻ്റ്- ബ്ലാക്ക് റേഞ്ചിൽ വെടിയുതിർക്കാൻ ശ്രമിക്കുകയായിരുന്നു. വെടിവെയ്പ്പ് തടഞ്ഞതും കൊലപാതകശ്രമം പരാജയപ്പെട്ടുവെന്ന് ഉറപ്പാക്കിയതും ക്ലോസ് പ്രൊട്ടക്ഷൻ ടീമാണ്. ഇപ്പോൾ ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളുണ്ട്. ഇത്രയധികം സംരക്ഷണമുള്ള ഒരു മുൻ മുഖ്യമന്ത്രിക്കുനേരെ എങ്ങനെ ഇത്തരം ശ്രമങ്ങൾ നടത്താൻ കഴിഞ്ഞു.., എന്ന് ഒമര് അബ്ദുള്ള തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചു. ഭാഗ്യവശാൽ ആ സമയത്ത് എൻ്റെ പിതാവിനൊപ്പം ഉണ്ടായിരുന്ന ഡെപ്യൂട്ടി മുഖ്യമന്ത്രിയും നാസിർ സൊഗാമിയും സുരക്ഷിതരാണ്. സർവശക്തൻ അവരെ സംരക്ഷിച്ചു, എന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
ആ മനുഷ്യൻ തൻ്റെ റിവോൾവറിൽ നിന്ന് വെടിയുതിർത്ത് ഫാറൂഖ് അബ്ദുള്ളയെ കൊലപ്പെടുത്താൻ ശ്രമിച്ചു. സർവ്വശക്തൻ ഫാറൂഖ് സാഹബിനെ രക്ഷിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല, എന്ന് കൊലപാതകശ്രമത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിർ അസ്ലം വാനി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും, സംഭവസമയത്ത് പൊലീസ് ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ അവിടെ ഉണ്ടായിരുന്നില്ല എന്നും ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും പറഞ്ഞു.
അതേസമയം സംഭവസ്ഥലത്ത് ലോക്കൽ പൊലീസിൻ്റെ സാന്നിധ്യമില്ലായിരുന്നുവെന്ന് നാഷണൽ കോൺഫറൻസ് നേതാക്കൾ അവകാശപ്പെട്ടു. ജമ്മു കശ്മീരിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ഈ സംഭവം കോളിളക്കം സൃഷ്ടിച്ചു. വിവിധ പാർട്ടികളിൽ നിന്നുള്ള ആളുകൾ വധശ്രമത്തിൽ രോഷം പ്രകടിപ്പിക്കുകയും അപലപിക്കുകയും ചെയ്തു.
മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കും മറ്റ് മുതിർന്ന നേതാക്കൾക്കും നേരെ ജമ്മുവിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഞെട്ടിക്കുന്ന വെടിവയ്പ്പ് സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം അക്രമങ്ങൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതുമാണ്, എന്ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡൻ്റ് താരിഖ് ഹമീദ് കർറ പ്രതികരിച്ചു.
കൂടാതെ ഫാറൂഖ് സാഹിബ്, സുരീന്ദർ ചൗധരി ജി, നാസിർ അസ്ലം സാഹിബ് എന്നിവർക്ക് നേരെയുണ്ടായ ഭീരുത്വം നിറഞ്ഞ വെടിവയ്പ്പിനെ അപലപിക്കുന്നു. അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയതിന് സർവ്വശക്തനായ അല്ലാഹുവിന് നന്ദി, എന്ന് പീപ്പിൾസ് കോൺഫറൻസ് പ്രസിഡൻ്റും എംഎൽഎയുമായ ഹന്ദ്വാര സജാദ് ലോൺ എക്സിൽ കുറിച്ചു. പിന്നാലെ പിഡിപി വക്താവ് മോഹിത് ഭാൻ, ദോഗ്ര രാജകുടുംബാംഗമായ വിക്രമാദിത്യ സിങ് എന്നിവരും സംഭവത്തിൽ പ്രതികരിച്ചു രംഗത്തുവന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR