Enter your Email Address to subscribe to our newsletters

Newdelhi , 12 മാര്ച്ച് (H.S.)
സംഘര്ഷം കനക്കുന്ന പശ്ചിമേഷ്യയിലെ ഒന്പത് ഇടങ്ങളിലേക്ക് സര്വീസ നടത്തുമെന്ന് വ്യക്തമാക്കി ഇന്ഡിഗോ എയര് ലൈന്സ്. യൂറോപ്പിലെ ചില തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലേക്കും സര്വീസ് നടത്തും. ഗള്ഫ് മേഖലയിലെ സേവനങ്ങള് ക്രമേണ പൂര്ണമായും പുനഃസ്ഥാപിക്കുമെന്ന സൂചനയാണ് കമ്പനി നല്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചും സര്ക്കാര് ഭാഗത്ത് നിന്നുള്ള നിര്ദ്ദേശങ്ങള് അനുസരിച്ചുമാകും വിമാനങ്ങള് സര്വീസ് നടത്തുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നിര്ദ്ദിഷ്ട അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ടാകും നടപടികള്. പ്രിയപ്പെട്ടവരുമായി തങ്ങളുടെ യാത്രികരുടെ പുനസ്സമാഗമം സാധ്യമാക്കുന്നതിനും മുന് നിശ്ചയിച്ച യാത്രകള് മുടങ്ങാതിരിക്കുന്നതിനുമാണ് നടപടിയെന്നും കമ്പനി തങ്ങളുടെ എക്സ് പോസ്റ്റില് വ്യക്തമാക്കി.
അതേസമയം വിമാനങ്ങളുടെ സമയക്രമത്തില് ചില മാറ്റങ്ങള് വരുത്തിയിട്ടുണ്ട്. നിലവിലെ സംഘര്ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. അത് കൊണ്ട് യാത്രക്കാര് വിമാനത്താവളങ്ങളിലേക്ക് തിരിക്കും മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സമയക്രമം പരിശോധിക്കണമെന്നും കമ്പനി നിര്ദ്ദേശിക്കുന്നു.
യാത്ര തടസപ്പെട്ടവരുമായി തങ്ങളുടെ സംഘങ്ങള് ആശയവിനിമയം നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ബദല് സംവിധാനങ്ങള് ആവശ്യമുണ്ടോയെന്ന് അവരോട് അന്വേഷിക്കുന്നുണ്ട്. സഹായം ആവശ്യമുള്ളവര് കസ്റ്റമര് കോണ്ടാക്ട് സെന്ററുമായി ബന്ധപ്പെടണമെന്നും നിര്ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ, പശ്ചിമേഷ്യയില് കുടുങ്ങിയ ഇന്ത്യക്കാര്ക്ക് സഹായവുമായി ഇന്ത്യനധികൃതര് രംഗത്ത് എത്തിയിരുന്നു. വാണിജ്യ വിമാനങ്ങള് ഏര്പ്പെടുത്തി ഖത്തറില് നിന്നും ലെബനനില് നിന്നും യാത്രമുടങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു
ബുധനാഴ്ച തൊഴിലുടമ ഒരുക്കിയ പ്രത്യേക വിമാനത്തില് ലെബനനില് നിന്ന് 177 ഇന്ത്യാക്കാരെ ഡല്ഹിയിലെത്തിച്ചതായി ബെയ്റൂട്ടിലെ ഇന്ത്യന് എംബസി വ്യക്തമാക്കി. ലെബനിലെ ഇന്ത്യന് സ്ഥാനപതി നൂര് റഹ്മാന് ഷെയ്ഖ് സംഘത്തെ ബെയ്റൂത്ത് റാപിക് ഹരിരി വിമാനത്താവളത്തില് നിന്ന് യാത്ര അയക്കാന് സന്നിഹിതനായിരുന്നു. ലെബനിലെ ഇന്ത്യക്കാര്ക്ക് എന്ത് സഹായത്തിനും സ്ഥാനപതി കാര്യാലയം ഒപ്പമുണ്ടെന്നും അവര് എക്സില് കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് ഖത്തര് എയര്വെയ്സില് ഖത്തറില് നിന്ന് വരേണ്ടവര് അവിടെ കുടുങ്ങിയിരിക്കുകയാണെന്ന് ഖത്തറിലെ ഇന്ത്യന് സ്ഥാനപതികാര്യാലയം വ്യക്തമാക്കി. ഡല്ഹിയിലേക്കും മുംബൈയിലേക്കും വരേണ്ട യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത്.
ഇന്ന് ഖത്തര് എയര്വെയ്സ് രണ്ട് അധികവിമാനങ്ങല് ഇന്ത്യയിലേക്ക് സര്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഡല്ഹിയിലേക്കും മുംബൈയിലേക്കുമാണ് ഇവ പറക്കുക.
കരുതലോടെ തുടരണമെന്ന് ഖത്തറിലെ ഇന്ത്യാക്കാരോട് ഇന്ത്യന് സ്ഥാനപതികാര്യാലയം നിര്ദ്ദേശിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ഹെല്പ്പ് ലൈന് നമ്പരിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെടാവുന്നതാണെന്നും അവര് അറിയിച്ചു. ഔദ്യോഗിക അറിയിപ്പുകള് പാലിക്കണമെന്നും നിര്ദ്ദേശമുണ്ട്. അജ്ഞാത വസ്തുക്കളുടെ സമീപത്ത് പോകരുത്. എന്തെങ്കിലും തരത്തിലുള്ള സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള് കണ്ടാല് അധികൃതരെ ബന്ധപ്പെടണമെന്നും നിര്ദ്ദേശമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR