എം എം മണി ഇടുക്കിയിലെ 'ശൂ' എന്ന് ജി സുധാകരൻ, പാര്ട്ടി വിട്ടാല് സുധാകരൻ തീര്ന്നെന്ന് മണി
Idukki , 12 മാര്ച്ച് (H.S.) എല്ലാവരും പാർട്ടിയില് നില്ക്കുമ്പോഴാണ് വലിയ പുള്ളിയെന്നും പാർട്ടി വിട്ടാല് തീർന്നെന്നും എം.എം. മണി. ജി. സുധാകരൻ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വിടാനും സ്വതന്ത്രനായി മത്സരിക്കാന
M M Mani


Idukki , 12 മാര്ച്ച് (H.S.)

എല്ലാവരും പാർട്ടിയില് നില്ക്കുമ്പോഴാണ് വലിയ പുള്ളിയെന്നും പാർട്ടി വിട്ടാല് തീർന്നെന്നും എം.എം. മണി. ജി. സുധാകരൻ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി വിടാനും സ്വതന്ത്രനായി മത്സരിക്കാനുമുള്ള തീരുമാനം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തില് മണിയെ അധിക്ഷേപിക്കും വിധം സുധാകരൻ സംസാരിച്ചിരുന്നു. സുധാകരൻ പാർട്ടി വിട്ടാല് 'ശൂ' ആണെന്ന് എം.എം. മണി പറഞ്ഞല്ലോയെന്ന് മാധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോഴായിരുന്നു ഇത്.

മണി ഇടുക്കിയിലെ 'ശൂ' അല്ലേ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ആലപ്പുഴയിലെ കാര്യത്തിന് ഇടുക്കിയിലിരുന്ന് അഭിപ്രായം പറയുന്നതെന്തിനെന്നും സുധാകരൻ ചോദിച്ചു. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാർക്സിസ്റ്റുകാരുടെ രീതിയല്ലെന്നായിരുന്നു സുധാകരൻ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ വിമർശനങ്ങളോട് മണിയുടെ പ്രതികരണം.

പിതാവിനെയടക്കം വിളിച്ച് അസഭ്യംപറയുന്ന സംസ്കാരം സി.പി.എമ്മിനില്ല. സുധാകരൻ മത്സരിക്കുന്നതും മത്സരിക്കാത്തതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ഇതിനു മുൻപും പലരും പാർട്ടി വിട്ടുപോയിട്ടുണ്ടെങ്കിലും പ്രസ്ഥാനം എന്നും കരുത്തോടെ മുന്നോട്ടുപോയിട്ടുണ്ടെന്നും മണി ഓർമിപ്പിച്ചു. 'എം.എം. മണി ഈ പാർട്ടിയില് നില്ക്കുമ്ബോഴാണ് വലിയ പുള്ളി. ഇതില്നിന്ന് പോയാല് തീർന്നു. ഞാനിപ്പോള് പാർട്ടി വിടാൻ തീരുമാനിച്ചാല് എന്നെ അനുനയിപ്പിക്കാൻ ആർക്കും കഴിയില്ല, പോട്ടെ എന്നേ പാർട്ടി വെക്കൂ'- മണി പറഞ്ഞു.

സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി അമ്ബലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി രംഗത്തെത്തി. സുധാകരനെ 'പൊളിറ്റിക്കല് ഫോക്സ്' എന്നാണ് ശ്യാംജി ആക്ഷേപിച്ചത്. പാർട്ടി പ്രവർത്തകരെ സുധാകരൻ 'പൊളിറ്റിക്കല് ക്രിമിനലുകള്' എന്ന് വിളിച്ചത് പ്രകോപനപരമായ നടപടിയാണെന്നും ശ്യാംജി വിമർശിച്ചു. രാഷ്ട്രീയ ക്രിമിനലുകളെ കൂടെ കൊണ്ടുനടന്ന് തന്നെ വ്യക്തിപരമായി അവഹേളിക്കാൻ ശ്രമം നടന്നെന്ന് സുധാകരൻ വാർത്താസേമ്മേളനത്തില് ആരോപിച്ചിരുന്നു. വർഗ സമര സിദ്ധാന്തത്തില് അധിഷ്ഠിതമായ രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് പാർട്ടി ആയുധമാക്കേണ്ടതെന്നും വ്യക്തിപരമായി ആക്രമിക്കലല്ലെന്നുമാണ് സുധാകരൻ പറഞ്ഞത്.

ഏഴ് തവണ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നല്കിയിട്ടും എട്ടാം തവണ നല്കാത്തതിലുള്ള വിരോധമാണ് സുധാകരന്റെ പാർട്ടിയെ ദ്രോഹിക്കുന്ന നിലപാടുകള്ക്ക് പിന്നിലെന്ന് ശ്യാംജി ആരോപിച്ചു. വി.എസ്. അച്യുതാനന്ദനോ കെ.ആർ. ഗൗരിയമ്മയ്ക്കോ ലഭിക്കാത്ത വലിയ പരിഗണനയാണ് പാർട്ടി സുധാകരന് നല്കിയതെന്നും എന്നിട്ടും അദ്ദേഹം പാർട്ടിയെ വഞ്ചിക്കുകയാണെന്നും സഖാക്കള്ക്കിടയില് പ്രതിഷേധം ശക്തമാണെന്നും ശ്യാംജി കൂട്ടിച്ചേർത്തു.

സുധാകരനെതിരെ വരും ദിവസങ്ങളില് വ്യാപകമായ പ്രചാരണ പരിപാടികള് സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. നാളെ മുതല് വിശദീകരണ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി. മത്സരിക്കാനാണ് തീരുമാനമെങ്കില് സുധാകരനൊപ്പം പ്രവര്ത്തകർ കൊഴിഞ്ഞു പോകാതിരിക്കാനുള്ള ശ്രമങ്ങളും പാർട്ടി തുടങ്ങിയിട്ടുണ്ട്. സുധാകരൻ പാർട്ടിയെ വഞ്ചിക്കുകയാണ് എന്ന പൊതുവികാരം കമ്മിറ്റികളില് ഉയർത്താനാണ് പാർട്ടിയുടെ ശ്രമം. സുധാകരൻ വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചതും പല നേതാക്കളുമായി ബന്ധപ്പെടുന്നതുമെല്ലാം കമ്മിറ്റികളില് ചർച്ചയാക്കുന്നുണ്ട്. അതേസമയം, സുധാകരന്റെ ഭാഗത്താണ് ശരിയെന്ന് വാദിക്കുന്ന വിഭാഗവുമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News