കേരളത്തിന് കൂടി നേട്ടമാകുന്ന രണ്ട് ട്രെയിനുകള് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിറപ്പള്ളിയില് ഫ്ളാഗ് ഓഫ് ചെയ്തു.
Thrichi, 12 മാര്ച്ച് (H.S.) കേരളത്തിന് കൂടി നേട്ടമാകുന്ന രണ്ട് ട്രെയിനുകള് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിറപ്പള്ളിയില് ഫ്ളാഗ് ഓഫ് ചെയ്തു. മംഗളൂരു-രാമേശ്വരം, മംഗളൂരു-തിരുനല്വേലി എന്നീ പ്രതിവാര എക്സ്പ്രസുകളാണ് സര്വീസ് തുടങ്ങുന്നത്. രാമേശ്വരം
Train


Thrichi, 12 മാര്ച്ച് (H.S.)

കേരളത്തിന് കൂടി നേട്ടമാകുന്ന രണ്ട് ട്രെയിനുകള് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിറപ്പള്ളിയില് ഫ്ളാഗ് ഓഫ് ചെയ്തു.

മംഗളൂരു-രാമേശ്വരം, മംഗളൂരു-തിരുനല്വേലി എന്നീ പ്രതിവാര എക്സ്പ്രസുകളാണ് സര്വീസ് തുടങ്ങുന്നത്. രാമേശ്വരം എക്സ്പ്രസ് ശനി, ഞായര് ദിവസങ്ങളിലും തിരുനല്വേലി എക്സ്പ്രസ് ബുധന്, വ്യാഴം ദിവസങ്ങളിലുമാണ് സര്വീസ് നടത്തുക.

മംഗളൂരു-രാമേശ്വരം എക്സ്പ്രസ് 16622, 16621 എന്നീ നമ്പറുകളിലാണ് സര്വീസ് നടത്തുക. തിരുനല്വേരി-മംഗളൂരു ജങ്ഷന് എക്സ്പ്രസ് 16707, 16708 എന്നീ നമ്പറുകളിലും സര്വീസ് നടത്തും. റിസര്വ് കോച്ചുകളും ജനറല് കോച്ചുകളും രണ്ട് ട്രെയിനിലുമുണ്ട്. രാമേശ്വരം ട്രെയിനിന് കേരളത്തില് ആറ് സ്റ്റോപ്പുകളാണുള്ളത്. തിരുനല്വേലി എക്സ്പ്രസിന് 11 സ്റ്റോപ്പുകള് അനുവദിച്ചിട്ടുണ്ട്.

മംഗളൂരുവില് നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിന് ശനിയാഴ്ച രാത്രി 7.30നാണ് യാത്ര പുറപ്പെടുക. ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്തെത്തും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന് തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരു സെന്ട്രലില് എത്തും. ഈ ട്രെയിന് കേരളത്തിലൂടെ സര്വീസ് നടത്തുന്നത് രാത്രിയാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. അതുകൊണ്ടു തന്നെ യാത്രക്കാരെ കിട്ടുമോ എന്നത് സംശയകരമാണ്.

കാസര്കോട്, കണ്ണൂര്, കോഴിക്കോട്, തിരൂര്, ഷൊര്ണൂര്, പാലക്കാട് എന്നീ സ്റ്റേഷനുകളിലാണ് കേരളത്തില് സ്റ്റോപ്പുള്ളത്. ബാക്കി സ്റ്റേഷനുകള് തമിഴ്നാട്ടിലാണ്. രണ്ട് എസി ടു ടയര്, നാല് ത്രീ ടയര്, ആറ് സ്ലീപ്പര്, നാല് ജനറല് കോച്ചുകളാണ് രാമേശ്വരം എക്സ്പ്രസിലുണ്ടാകുക. പ്രതിവാര ട്രെയിന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പിന്നീട് ദിവസം കൂട്ടിയേക്കും.

തിരുനല്വേലി ട്രെയിനിന് കൂടുതല് സ്റ്റോപ്പുകള്

തിരുനല്വേലി-മംഗളൂരു ജങ്ഷന് എക്സ്പ്രസ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.45നാണ് തിരുനല്വേലിയില് നിന്ന് പുറപ്പെടുക. വ്യാഴാഴ്ച രാവിലെ 6.55ന് മംഗളൂരുവിലെത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മംഗളൂരുവില് നിന്ന് പുറപ്പെടുന്ന ട്രെയിന് വെള്ളിയാഴ്ച രാവിലെ 7.45ന് തിരുനല്വേലിയില് മടങ്ങിയെത്തും. ഈ ട്രെയിനും കേരളത്തിലൂടെ സര്വീസ് നടത്തുന്നത് രാത്രിയാണ്. അതുകൊണ്ടുതന്നെ മലയാളികള്ക്ക് എത്രതോളം ഗുണം ചെയ്യുമെന്ന് സംശയമാണ്.

കാസര്കോട്, കാഞ്ഞങ്ങാട്, കണ്ണൂര്, തലശേരി, വടകര, കോഴിക്കോട്, തിരൂര്, ഷൊര്ണൂര്, പാലക്കാട്, പാലക്കാട് ടൗണ്, കൊല്ലങ്കോട് തുടങ്ങിയ സ്റ്റേഷനുകളിലാണ് തിരുനല്വേലി എക്സ്പ്രസിന് കേരളത്തില് സ്റ്റോപ്പുള്ളത്. ബാക്കി സ്റ്റോപ്പുകള് തമിഴ്നാട്ടിലാണ്. ഒരു ടു ടയര് കോച്ച്, രണ്ട് ടു ടയര് ഇക്കോണമി കോച്ചുകള്, ഒരു ത്രീ ടയര് കോച്ച്, മൂന്ന് സ്ലീപ്പര് കോച്ചുകള്, ആറ് ജനറല് കോച്ചുകള് എന്നിവയാണ് ഈ ട്രെയിനിലുണ്ടാകുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News