സംഘശതാബ്ദി സമ്പര്ക്കം വന് വിജയം; 10 കോടി വീടുകളില് സന്ദേശം എത്തി; ആര്എസ്എസ്
New delhi, 13 മാര്‍ച്ച് (H.S.) ആര്‍എസ്എസ്സിന്റെ നൂറാം വാര്‍ഷികത്തില്‍ ആസൂത്രണം ചെയ്ത രാജ്യവ്യാപക ജനസമ്പര്‍ക്ക പരിപാടി ഇതിനകം 10 കോടിയിലേറെ വീടുകളില്‍ പൂര്‍ത്തിയാക്കി. മൂന്നുലക്ഷം ഗ്രാമങ്ങളില്‍ സമ്പര്‍ക്കം നടന്നു. 2026 വരെയാണ് സമ്പര്‍ക്ക യജ്ഞം നിശ്
rss


New delhi, 13 മാര്‍ച്ച് (H.S.)

ആര്‍എസ്എസ്സിന്റെ നൂറാം വാര്‍ഷികത്തില്‍ ആസൂത്രണം ചെയ്ത രാജ്യവ്യാപക ജനസമ്പര്‍ക്ക പരിപാടി ഇതിനകം 10 കോടിയിലേറെ വീടുകളില്‍ പൂര്‍ത്തിയാക്കി. മൂന്നുലക്ഷം ഗ്രാമങ്ങളില്‍ സമ്പര്‍ക്കം നടന്നു. 2026 വരെയാണ് സമ്പര്‍ക്ക യജ്ഞം നിശ്ചയിക്കുന്നത്, അത് തുടരുകയാണെന്ന് ഹരിയാനയിലെ പാനിപ്പത്ത് സമല്‍ഖായില്‍ നടക്കുന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ (എബിപിഎസ്) യില്‍ അവതരിപ്പിച്ച കണക്കുകള്‍ ഉദ്ധരിച്ച് സഹ സര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. പാനിപ്പത്തിലെ സമല്‍ഖായില്‍ മാധവസൃഷ്ടി സെന്ററില്‍ ഇന്ന് കാലത്താണ് സഭ ആരംഭിച്ചത്.

സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍ കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെ മൂന്ന് ദിവസത്തെ പ്രതിനിധിസഭയ്ക്ക് തുടക്കമായി. 1400ല്‍ അധികം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് സഹ സര്‍കാര്യവാഹ് അറിയിച്ചു.

5820 ശാഖകള്‍ കൂടി

ഒരുവര്‍ഷത്തിനിടെ രാജ്യത്താകെ 5820 ശാഖകള്‍ വര്‍ധിച്ചുവെന്ന് പ്രതിനിധിസഭയുടെ തുടക്കത്തില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കഴിഞ്ഞ വര്‍ഷം 51,740 സ്ഥലങ്ങളിലായി 83,129 ശാഖകളാണ് ഉണ്ടായിരുന്നത്. അത് ഇപ്പോള്‍ അത് 55,683 സ്ഥലങ്ങളിലായി 88949 ശാഖകളായി വര്‍ദ്ധിച്ചു. 3,943 പുതിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഹര്‍ ഘര്‍ സമ്പര്‍ക്കം

സംഘശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുന്നതെന്ന് മുകുന്ദ ചൂണ്ടിക്കാട്ടി. ഹര്‍ ഘര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായി ഇതുവരെ 10 കോടിയിലേറെ (10,02,12162) വീടുകളില്‍ സ്വയംസേവകരെത്തി. 3,90,000 ഗ്രാമങ്ങളിലും 31,143 നഗരകേന്ദ്രങ്ങളിലും സമ്പര്‍ക്കം പൂര്‍ത്തിയായി. കേരളത്തില്‍ മാത്രം 55,000 ത്തിലധികം മുസ്ലിം കുടുംബങ്ങളിലും 54,000ത്തിലധികം ക്രിസ്ത്യന്‍ കുടുംബങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിന്റെ ഭാഗമായെത്തി. ഇവിടങ്ങളിലെല്ലാം വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 37,048 ഹിന്ദു സമ്മേളനങ്ങള്‍ നടന്നു. ഏകദേശം 35 ദശലക്ഷം ആളുകള്‍ പങ്കെടുത്തു.

അന്തരിച്ച പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. ശിവ കഥാകാരന്‍ സത്ഗുരുദാസ് മഹാരാജ്, ഡോ. മാധവ് ഗാഡ്ഗില്‍, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീല്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സാലുമരദ തിമ്മക്ക, പുരാവസ്തു ഗവേഷകന്‍ കെ.എന്‍. ദീക്ഷിത്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍, നടന്‍ ധര്‍മ്മേന്ദ്ര ഡിയോള്‍, തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് എ.വി.എം. ശരവണന്‍, മിസോറാം മുന്‍ ഗവര്‍ണര്‍ സ്വരാജ് കൗശല്‍, വിനയ് ഹെഗ്ഡെ, കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍. നല്ലകണ്ണു, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഡിറ്ററുമായ പ്രഫുല്ല ഗോവിന്ദ് ബറുവ എന്നിവരടക്കമുള്ള പ്രമുഖര്‍ക്ക് യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News