അതിവേഗ റെയില് പാത വിഷയം വീണ്ടും പാര്ലമെൻ്റില്. ജോണ് ബ്രിട്ടാസിന് മറുപടിയുമായി റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ്.
Newdelhi , 13 മാര്ച്ച് (H.S.) അതിവേഗ റെയില് പാത വിഷയം വീണ്ടും പാര്ലമെൻ്റില്. ജോണ് ബ്രിട്ടാസിന് മറുപടിയുമായി റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ്. അതിവേഗ പാതയില് ഇ ശ്രീധരന് നല്കിയ പ്രൊപ്പോസല് കൈവശമുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും റെയില്വേ മന്ത്രി
ashwini vaishnav


Newdelhi , 13 മാര്ച്ച് (H.S.)

അതിവേഗ റെയില് പാത വിഷയം വീണ്ടും പാര്ലമെൻ്റില്. ജോണ് ബ്രിട്ടാസിന് മറുപടിയുമായി റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ്. അതിവേഗ പാതയില് ഇ ശ്രീധരന് നല്കിയ പ്രൊപ്പോസല് കൈവശമുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില് പറഞ്ഞു.

സര്ക്കാരിൻ്റെ പദ്ധതിയാണോ, ഇ ശ്രീധരന് നല്കിയ പദ്ധതിയാണോ, കേന്ദ്രത്തിൻ്റെ പദ്ധതിയാണോ മികച്ചതെന്ന് കണ്ടെത്തുമെന്നും മന്ത്രി രാജ്യസഭയില് വ്യക്തമാക്കി. ഈ ശ്രീധരന് നല്കിയ പ്രൊപ്പോസല് കൈയിലുണ്ട്. വിശദമായ പരിശോധനയിലാണ്. അത് കഴിഞ്ഞ് ശ്രീധരനുമായി ഞാന് നേരിട്ട് ചര്ച്ചനടത്തും ശേഷം മികച്ചത് കണ്ടെത്തുംഇ ശ്രീധരൻ്റെ പ്രൊപ്പോസല് പ്രശംസിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.

രാജ്യസഭയിലെ ചോദ്യത്തര വേളയിലാണ് ജോണ് ബ്രിട്ടാസും റെയില്വേ മന്ത്രിയും തമ്മില് വാക്ക് പോര് ഉണ്ടായത്. ഇതിനു മറുപടിയായാണ് പ്രൊപ്പോസലുകളില് മികച്ചത് കണ്ടെത്തുമെന്ന് മന്ത്രി മറുപടി നല്കിയത്. സില്വര്ലൈനുമായി ബന്ധപ്പെട്ടുള്ള പുരോഗതിയും സര്വ്വേയും മറ്റ് കാര്യങ്ങളും വിശീകരിക്കുന്നതിനിടയിലാണ് ജോണ് ബ്രിട്ടാസ് മന്ത്രിയോട് ചോദ്യങ്ങള് ഉന്നയിച്ചത്. അതേസമയം രാജ്യസഭയില് പലപ്പോഴായി ഇ ശ്രീധരൻ്റെ പ്രൊപ്പോസലിനു അനുകൂലമായ നയങ്ങളാണ് ഉയരുന്നത്.

വാക്പോരിനിടയില് നേമം, ശബരി എന്നിവിടങ്ങളിലെ റെയില്വേ പാതയ്ക്കായി സംസ്ഥാന സര്ക്കാര് സ്ഥലം ഏറ്റെടുത്തുമായ വീഴ്ചയും മന്ത്രി ചൂണ്ടിക്കാട്ടി. സിപിഎം, കോണ്ഗ്രസും തമ്മിലുള്ള സഖ്യത്തെ മന്ത്രി സിസിപി എന്നാണ് സഭയില് വിശേഷിപ്പിച്ചത്. കേന്ദ്രത്തിൻ്റെ ഒരു പദ്ധതിയും കേരളത്തില് നടപ്പാക്കാന് ഈ സംഖ്യം അനുവദിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ അതിവേഗ റെയിൽപ്പാതയ്ക്ക് ഡി.പി.ആർ. (വിശദ പദ്ധതിരേഖ) തയ്യാറാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മെട്രോമാൻ ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു. എന്നാല് കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയതിനുപിന്നാലെയാണ് മെട്രോമാന് പ്രതികരണവുമായി രംഗത്തെത്തിയത്.

നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ എന്നത് ഒരു കമ്പനിയാണെന്നും അവർക്ക് കേരള ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിയുമായി ബന്ധമില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. റെയിൽവേ മന്ത്രാലയവും ഡി.എം.ആർ.സി.യും തമ്മിലാണ് കരാറുണ്ടാവുകയെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് വൈകാതെ ഇറങ്ങും. താൻ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് റെയിൽവേ മന്ത്രാലയത്തിൻ്റെ ഉത്തരവിൻ്റെ ആവശ്യമില്ലെന്നും മന്ത്രി നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News