ചന്ദ്രയാന് 4ന് ഒരുങ്ങി ഐഎസ്ആര്ഒ
Kerala, 13 മാര്‍ച്ച് (H.S.) ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ചന്ദ്രയാന്‍- 4 ദൗത്യം നടപ്പാക്കാന്‍ ഒരുങ്ങി ഭാരതം. ദൗത്യത്തിന് ഭാരതം തയാറാകുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു. ചന്ദ്രയാന്‍ - 5 ദൗത്
ISRO


Kerala, 13 മാര്‍ച്ച് (H.S.)

ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ചന്ദ്രയാന്‍- 4 ദൗത്യം നടപ്പാക്കാന്‍ ഒരുങ്ങി ഭാരതം. ദൗത്യത്തിന് ഭാരതം തയാറാകുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു. ചന്ദ്രയാന്‍ - 5 ദൗത്യത്തില്‍ കൂടുതല്‍ ഭാരം വഹിക്കുന്ന ലാന്‍ഡറും ദീര്‍ഘകാല പ്രവര്‍ത്തനശേഷിയുള്ള സംവിധാനങ്ങളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍- 3 ലാന്‍ഡര്‍ ചന്ദ്രനില്‍ 14 ദിവസം മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും, ഭാവി ദൗത്യങ്ങളില്‍ ഏകദേശം 100 ദിവസം വരെ പ്രവര്‍ത്തനകാലം ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ റോവര്‍ ഏകദേശം 350 കിലോ ഭാരമുള്ളതായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗഗന്‍യാന്‍ പദ്ധതിയിലൂടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഭാരത യാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനാണ് ലക്ഷ്യം. 2035 ഓടെ ഭാരതം സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കി സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാനും ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു. 2023ലെ ചന്ദ്രയാന്‍- 3 ദൗത്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ഭാരതം ചരിത്രം സൃഷ്ടിക്കുകയും, എട്ട് തരത്തിലുള്ള ധാതുക്കള്‍ കണ്ടെത്തുകയും ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News