ഇറാന് പ്രസിഡന്റുമായി ചര്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ചര്ച്ചയിലൂടെ സമാധാനം കണ്ടെത്തണം
New delhi, 13 മാര്‍ച്ച് (H.S.) പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ നിര്‍ണ്ണായക ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാ
MODI INAUGURATES PROJECTS KERALA


New delhi, 13 മാര്‍ച്ച് (H.S.)

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ നിര്‍ണ്ണായക ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഇരുനേതാക്കളുടെയും ഫോണ്‍ സംഭാഷണം. സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതും, അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളെയും പറ്റി ചര്‍ച്ചകള്‍ നടത്തി.

സുരക്ഷ, വ്യാപാര പാതകള്‍, പ്രവാസികളുടെ ക്ഷേമം എന്നിവയെച്ചൊല്ലി പ്രാദേശിക സംഘര്‍ഷങ്ങള്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന സമയത്താണ് ഇരുനേതാക്കളുടെയും ചര്‍ച്ച. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കി സമാധാനം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും മോദി അറിയിച്ചു. കൂടാതെ കൂടുതല്‍ സംഭാഷണത്തിനും നയതന്ത്രത്തിനും ഇറാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തെന്ന് പ്രഝാനമന്ത്രി പറഞ്ഞു.

തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും, ചരക്ക്, ഊര്‍ജം, ഗതാഗതം എന്നിവയുടെ ആവശ്യകതയും ഇന്ത്യന്‍ സര്‍ക്കാരിന്റെ മുന്‍ഗണനകളായി തുടരുന്നുവെന്ന് പ്രസിഡന്റ് സ്ഥീകരിച്ചതായി മോദി വ്യക്തമാക്കി. 'മേഖലയിലെ ഗുരുതരമായ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്‌കിയനുമായി ചര്‍ച്ചകള്‍ നടത്തി. സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിലും സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളിലും ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു', എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

അതേസമയം, യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞതായി നിരവധി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ യുദ്ധത്തിന്റെ തുടക്കക്കാരനല്ല, യുദ്ധം തുടരാന്‍ ഉദ്ദേശിക്കുന്നുമില്ല. സ്വയം പ്രതിരോധത്തിനുള്ള നിയമപരമായ അവകാശത്തിന്റെ അടിസ്ഥാനത്തില്‍, യുഎസ് താവളങ്ങളെ ഇറാന്‍ ലക്ഷ്യമിടുന്നു', എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News