തമിഴ്കവി വൈരമുത്തുവിന് ജ്ഞാനപീഠം
Kerala, 14 മാര്‍ച്ച് (H.S.) തമിഴ്കവി ആര്‍.വൈരമുത്തുവിന് 2025ലെ ജ്ഞാനപീഠ പുരസ്‌കാരം. ഗാനരചയിതാവും നോവലിസ്റ്റുമാണ്. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തമിഴില്‍ നിന്ന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമ
ഝആഊ


Kerala, 14 മാര്‍ച്ച് (H.S.)

തമിഴ്കവി ആര്‍.വൈരമുത്തുവിന് 2025ലെ ജ്ഞാനപീഠ പുരസ്‌കാരം. ഗാനരചയിതാവും നോവലിസ്റ്റുമാണ്. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തമിഴില്‍ നിന്ന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു.

പത്താം വയസ്സുമുതല്‍ വൈരമുത്തു കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ പ്രഭാഷകനും കവിയുമായി അദ്ദേഹം അറിയപ്പെട്ടിരുന്നു. കവിതാസമാഹാരങ്ങളും നോവലുകളും അടക്കം 37 പുസ്തകങ്ങളാണ് വൈരമുത്തു രചിച്ചത്. അവയില്‍ പലതും ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

പി.ഭാരതിരാജയുടെ 'നിഴല്‍കള്‍' എന്ന ചിത്രത്തിലൂടെ 1980ലാണ് അദ്ദേഹം തമിഴ് ചലച്ചിത്ര ലോകത്തേക്കെത്തിയത്. 50 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ 7,500ത്തിലധികം പാട്ടുകളും കവിതകളും എഴുതി. 7 ദേശീയ അവാര്‍ഡുകളും 6 തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News