Enter your Email Address to subscribe to our newsletters

New delhi, 15 മാര്‍ച്ച് (H.S.)
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്യെ സിബിഐ ചോദ്യം ചെയ്യുന്നു. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് വിജയ് ചോദ്യം ചെയ്യലിനു രാവിലെ 10.30 ഓടെ ഹാജരായത്. കരൂര്‍ ദുരന്തത്തില്‍ ഇതു മൂന്നാം തവണയാണ് വിജയ് ചോദ്യം ചെയ്യലിനു വിധേയനാകുന്നത്. നേരത്തെ മാര്‍ച്ച് 10ന് ഹാജരാകാനാണ് സിബിഐ വിജയ്‌നോടു ആവശ്യപ്പെട്ടത്. എന്നാല്‍ വിജയ് അസൗകര്യം പറഞ്ഞതോടെ ചോദ്യം ചെയ്യല്‍ ഇന്നത്തേക്കു മാറ്റി.
41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്. നിശ്ചയിച്ചതിലും ഏഴു മണിക്കൂറിലധികം വൈകി വിജയ് വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്, വലിയ ആള്‍ക്കൂട്ടവും തിരക്കുമൂലം പ്രശ്‌നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടര്‍ന്നത് എന്തുകൊണ്ട്, തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാന്‍ ഒരു പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലും സൂപ്പര്‍ താരം എന്ന നിലയിലും വിജയ് എന്ത് നടപടികള്‍ സ്വീകരിച്ചു. സംഭവത്തിനു ശേഷം എന്തുകൊണ്ടാണ് അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത് എന്നീ കാര്യങ്ങളാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.
ഇന്ന് വൈകുന്നേരം നാലു മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മഏളനം വിളിച്ചിട്ടുണ്ട്. ഇതില്‍ കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി നടക്കുന്ന ചോദ്യം ചെയ്യല്‍ അറെ നിര്‍ണായകമാണ്. ബിജെപിക്ക് ഒപ്പം നിര്‍ത്താന്‍ വിജയ്ക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്താനാണ് ചോദ്യം ചെയ്യല്‍ എന്ന ആരോപണം സജീവമായി തന്നെയുണ്ട്.
ഇതുകൂടെ ഭാര്യ നല്‍കിയ വിവാഹമോചന കേസും വിജയ്ക്ക് വെല്ലുവിളിയായി നിലവില്‍ ഉണ്ട്.
---------------
Hindusthan Samachar / Sreejith S