Enter your Email Address to subscribe to our newsletters

Kolkata , 15 മാര്ച്ച് (H.S.)
ബംഗ്ലാദേശ് യുവാവിനെ കാണാതെയായിട്ട് അഞ്ച് ദിനങ്ങള്. ഭാര്യയുടെ ചികിത്സയ്ക്കായി കൊല്ക്കത്തയിലെത്തിയ യുവാവിനെയാണ് കാണാതായത്. സയ്യിദ് അബ്ദുല്ല സോഹി (50)യെയാണ് ബുധനാഴ്ച (മാർച്ച് 11) മുതൽ കാണാതായത്. ഭാര്യ മസ്രുഫ തസ്നിമി ബാഗുയാട്ടി പൊലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയില് അന്വേഷണം പുരോഗമിക്കുന്നു.
ചപ്പൈനവാബ്ഗഞ്ച് സ്വദേശിയായ സയ്യിദ് അബ്ദുല്ല സോഹി, ഭാര്യ മസ്രുഫ തസ്നിമിയും കുറച്ച് ദിവസങ്ങല്ക്ക് മുമ്പാണ് ചികിത്സയ്ക്കായി നഗരത്തിലെത്തിയത്. ബാഗുയാത്തിയിലെ ഒരു ഹോട്ടലിലാണ് ഇരുവരും താമസിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹോട്ടലിലെ മുറി വിട്ട് പോയ അദ്ദേഹം പിന്നെ തിരിച്ചെത്തിയില്ലെന്ന് കുടുംബം പറയുന്നു
അദ്ദേഹം പോയ ദിവസം മുതല് ഫോണില് ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. എന്നാല് കുറച്ച് ദിവസങ്ങള് കഴിഞ്ഞ് ഒരു പച്ചക്കറി കച്ചവടക്കാരന് ഫോണ് എടുത്തെന്ന് മസ്രുഫ പറഞ്ഞു. ഫോൺ ഒരു മോട്ടോർ സൈക്കിളിന് മുകളിലായി കിടക്കുകയായിരുന്നെന്നും, ആവർത്തിച്ച് റിംഗ് ചെയ്തതിനാൽ എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഉടമയോട് ഫോണ് വന്നെടുക്കാനും അദ്ദേഹം ആവശ്യപ്പട്ടു.
തുടർന്ന് നമസ്രുഫ സ്ഥലത്തെത്തി പച്ചക്കറി കച്ചവടക്കാരനിൽ നിന്ന് ഫോൺ എടുത്തെങ്കിലും, തൻ്റെ ഭർത്താവിന കുറിച്ചുള്ള ഒരു സൂചനയും സ്ഥലത്തുനിന്നും ലഭിച്ചില്ലെന്ന് നമസ്രുഫ പറഞ്ഞു. അതേസമയം കാണാതായ ദിവസം മുതല് ഇന്ന് വരെ ഭര്ത്താവ് ഫോണിലേക്ക് വിളിച്ചില്ലെന്നും അവര് കൂട്ടിച്ചേർത്തു.
സംഭവത്തിന് തൊട്ടുപിന്നാലെ മസ്രുഫ തസ്നിം ബാഗുയാട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. അവരുടെ ബന്ധുവായ റിപ്പൺ മൊണ്ടൽ നിലവിൽ കൊൽക്കത്തയിൽ താമസിക്കുന്നുണ്ടെന്നും സോഹിയുടെയും മസ്രുഫയുടെയും യാത്രയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത് അദ്ദേഹമാണെന്നും വിവരം ലഭിച്ചു.
ഭര്ത്താവിനെ കിട്ടിയെന്ന് വ്യാജകോള്
മാർച്ച് 12 വ്യാഴാഴ്ച തങ്ങൾക്ക് ഒരു ഫോൺ കോൾ ലഭിച്ചതായി റിപ്പൺ പൊലീസിനെ അറിയിച്ചു. സോഹിയെ ബർദ്വാനിൽ കണ്ടെത്തിയെന്നും 2,000 രൂപ അയച്ചാൽ സോഹിയെ സീൽദ സ്റ്റേഷനിലേക്ക് കൊണ്ടുവരാമെന്നും അജ്ഞാതന് പറഞ്ഞുവെന്ന് റിപ്പണ് വ്യക്തമാക്കി.
ഫോണ് കോളില് സംശയം തോന്നിയ റിപ്പണും മസ്രുഫയും ഉടൻ തന്നെ ബാഗുയാട്ടി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ, അത് ഒരു വ്യാജ കോളാണെന്ന് പൊലീസ് കണ്ടെത്തി. സോഹിയുടെ പെട്ടെന്നുള്ളതും ദുരൂഹവുമായ തിരോധാനത്തിൽ തനിക്ക് അതിയായ ആശങ്കയുണ്ടെന്ന് മൊണ്ടൽ പറഞ്ഞു.
കൊൽക്കത്തയിൽ എത്തി ചികിത്സയ്ക്ക് വിധേയരാകാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഞാൻ നേരിട്ട് ചെയ്തു. അദ്ദേഹത്തിൻ്റെ പെട്ടെന്നുള്ളതും ദുരൂഹവുമായ തിരോധാനത്തിൽ ഞാൻ വളരെയധികം ആശങ്കാകുലനാണ്. ബാഗുയാട്ടി പൊലീസ് സ്റ്റേഷനുമായി ഞങ്ങൾ നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങൾക്ക് കാര്യമായ സഹായം നൽകുന്നു. റിപ്പൺ മൊണ്ടലിനെ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR