Enter your Email Address to subscribe to our newsletters

New delhi, 15 മാര്‍ച്ച് (H.S.)
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 9ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന് 24 ദിവസം മാത്രമാകും ലഭിക്കു.
വിഷുവിന് ശേഷം മാത്രമാകും തിരഞ്ഞെടുപ്പ് എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഞെട്ടിച്ചു കൊണ്ടാണ് വോട്ടെടുപ്പ് തീയതി എത്തിയിരിക്കുന്നത്. എന്നാല്‍ ഫലം അറിയാന്‍ 25 ദിവസം വരെ കാത്തിരിക്കേണ്ടി വരും.
എത്രയും വേഗത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്ന കടമ്പയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. ഇത് ബാധിക്കുക കോണ്‍ഗ്രസിനെയാകും എന്ന് ഉറപ്പാണ്. യുഡിഎഫിലെ സീറ്റ് വിഭജനം പോലും കോണ്‍ഗ്രസ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതുകൂടാതെ കോണ്‍ഗ്രസിനുള്ളിലും പല സീറ്റുകളിലും തര്‍ക്കം നടക്കുന്നുണ്ട്.
എന്നാല്‍ എല്‍ഡിഎഫില്‍ അതല്ല സ്ഥിതി. സിപിഎം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഇന്ന് അഞ്ച് മണിക്ക് തന്നെ സിപിഎമ്മും സിപിഐയും പ്രഖ്യാപിക്കും. മറ്റ് സീറ്റുകളിലും തീരുമാനമായിട്ടുണ്ട്. ബിജെപിയുടെ സീറ്റുകളുടെ കാര്യത്തിലും തീരുമാനിച്ചിട്ടുണ്ട്. നാളെയോ മറ്റന്നാളോ തന്നെ ബിജെപി പട്ടികയും പുറത്തുവരും.
നാളെ തന്നെ തിരഞ്ഞെടുപ്പ് വിഞ്ജാപനം പുറത്തു വരും. ഒരു ആഴ്ച മാത്രമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യം തൂരുമാനിച്ച് പ്രഖ്യാപിക്കാന്‍ ഒരാഴ്ചമാത്രമാകും ലഭിക്കുക.
---------------
Hindusthan Samachar / Sreejith S