Enter your Email Address to subscribe to our newsletters

Thiruvananthapuram , 17 മാര്ച്ച് (H.S.)
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തൊണ്ടിമുതൽ തിരിമറി കേസിൽആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
കേസിൽ വാദം പൂർത്തിയായ ശേഷം ഇന്ന് വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യമായ കാര്യങ്ങൾ അന്വേഷിച്ചില്ല, ആര്, എവിടെ വെച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതിൽ ഒരു ക്രിമിനൽ സാധ്യത തെളിയിക്കാൻ കഴിയില്ലെന്നും തൊണ്ടിമുതൽ വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു.
തൊണ്ടിമുതലിൽ തിരിമറിനടത്തിയത് ആന്റണി രാജു തന്നെയാണെന്ന് എന്താണ് ഉറപ്പെന്നും ഇതിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ സീനിയർ അഭിഭാഷകനെ പ്രതിയാക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു.
തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസില് രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്, കള്ളത്തെളിവ് ഉണ്ടാക്കല്, വ്യാജരേഖ ചമയ്ക്കൽ, സര്ക്കാര് ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെ നിയമസഭ തിരുവനന്തപുരം സെൻട്രൽ സൈറ്റിൽ പകരം ആര് മത്സരിക്കുമെന്ന ചർച്ചകൾ സജീവമായി. ആന്റണി രാജുവിന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ സീറ്റ് നൽകുമെന്നാണ് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയത്..എന്നൽ ആന്റണി രാജുവിനെ പോലെ ജനകീയനായ നേതാവ് അദ്ദേഹത്തിന്റെ പാർട്ടിയിൽ മറ്റാരുമില്ല എന്നതാണ് വെല്ലുവിളി. ഈ സാഹചര്യത്തിൽ സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്..
ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിരുവനന്തപുരം സെൻട്രൽ സീറ്റിലെ സ്ഥാനാർത്ഥിയെ എൽഡിഎഫ് ഇതുവരെ പ്രഖ്യാപിക്കാത്തത്. അനുകൂല വിധിയുണ്ടായ ആന്റണി രാജുവിന് തന്നെ സീറ്റ് നൽകാം എന്നതായിരുന്നു അഭിപ്രായം. എന്നാൽ വിധി വിപരീതമായ സാഹചര്യത്തിൽ ഉടൻ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ പ്രചാരണത്തിൽ അടക്കം കോട്ടം സംഭവിക്കും എന്നാണ് സി പി ഐ എം ജില്ലാ നേതാക്കൾ പാർട്ടിയെ അറിയിച്ചത്.. ലത്തീൻ സമുദായത്തിന്റെ വോട്ടുബാങ്ക് ആയ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അവർക്ക് കൂടി സ്വീകാര്യനായ ഒരു വ്യക്തിയെയാകും എൽ ഡി എഫ് സ്ഥാനാർത്ഥിയായി കൊണ്ടുവരിക
---------------
Hindusthan Samachar / CHANDHU CHANDRASEKHAR