പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മൂല്യനിർണയ പ്രക്രിയയിൽ ഉൾപ്പെട്ട അധ്യാപകർ സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുകയാണെങ്കിൽ കർശന അച്ചടക്ക നടപടി;മുന്നറിയിപ്പുമായി സിബിഎസ്ഇ
Newdelhi , 17 മാര്ച്ച് (H.S.) അധ്യാപകർക്ക് കർശന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മൂല്യനിർണയ പ്രക്രിയയിൽ ഉൾപ്പെട്ട അധ്യാപകർ സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി തെറ്റിദ്ധരിപ്പിക്കുന്ന
CBSC


Newdelhi , 17 മാര്ച്ച് (H.S.)

അധ്യാപകർക്ക് കർശന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മൂല്യനിർണയ പ്രക്രിയയിൽ ഉൾപ്പെട്ട അധ്യാപകർ സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുകയാണെങ്കിൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ മുന്നറിയിപ്പ് നൽകി.

ചില അധ്യാപകർ അഭിപ്രായങ്ങളും അനുഭവങ്ങളും സാമൂഹ്യ മാധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ടെന്നും ഇത് വിദ്യാർഥികളിൽ ആശയക്കുഴപ്പത്തിന് കാരണമാകുന്നുവെന്നും ബോർഡ് ചൂണ്ടിക്കാട്ടി. പരീക്ഷ മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അധ്യാപകർ സമൂഹ മാധ്യമങ്ങളിൽ ബോർഡ് പരീക്ഷയുടെ മാർക്കിടൽ പ്രക്രിയയെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സ്കൂൾ പ്രിൻസിപ്പിൽമാരോട് സിബിഎസ്ഇ നിർദേശിച്ചു.

ബോർഡിൻ്റെ അന്തസ് നിലനിർത്തുന്നതിന് കർശനമായ പ്രോട്ടോക്കോളുകൾ പാലിക്കേണ്ട വളരെ രഹസ്യമായ ഒരു ജോലിയാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയമെന്നും ബോർഡ് പറഞ്ഞു. ഇത് സംബന്ധിച്ച് സിബിഎസ്ഇ സർക്കുലർ പുറത്ത് വിട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ഏതെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, അനുഭവങ്ങൾ അല്ലെങ്കിൽ അഭിപ്രായങ്ങൾ പങ്കിടുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണെന്നും സർക്കുലറിൽ പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട കിംവദന്തികൾ പ്രചരിപ്പിക്കാനോ വസ്തുതകൾ തെറ്റായി ചിത്രീകരിക്കാനോ ഉള്ള ഏതൊരു ശ്രമവും പെരുമാറ്റ ചട്ട ലംഘനമാണെന്നും അച്ചടക്ക നടപടിക്ക് വിധേയമാകുമെന്നും സർക്കുലറിൽ പറയുന്നു. അധ്യാപകർ സംയമനം പാലിക്കണമെന്നും പരീക്ഷാ സംവിധാനത്തിൻ്റെ സമഗ്രത ഉയർത്തിപ്പിടിക്കണമെന്നും ബോർഡ് നിർദ്ദേശിച്ചു.

എല്ലാ അധ്യാപകരും തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ രഹസ്യസ്വഭാവം, അന്തസ്, ഉത്തരവാദിത്തം എന്നിവ പാലിക്കണമെന്നും ബോർഡ് പറഞ്ഞു. ഇത് സംബന്ധിച്ച് റിയാദിലെ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനുമായി (സിബിഎസ്ഇ) അഫിലിയേറ്റ് ചെയ്തിട്ടുള്ള സൗദി അറേബ്യയിലുടനീളമുള്ള സ്കൂളുകളുടെ പ്രിൻസിപ്പില്മാരുമായി ഒരു വെർച്വൽ കൂടക്കാഴ്ച നടത്തി. ബോർഡ് പരീക്ഷകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.

നിലവിലെ പ്രാദേശിക സാഹചര്യത്തെക്കുറിച്ചും ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള എംബസിയുടെ സംരംഭങ്ങളെക്കുറിച്ചും ഡിസിഎം വിശദീകരിച്ചു. അതേസമയം മേഖലയിൽ സംഘർഷം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നതിനാൽ നിരവധി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഷെഡ്യൂൾ ചെയ്തിരുന്ന പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കാൻ സിബിഎസ്ഇ തീരുമാനിച്ചിട്ടുണ്ട്.

ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി സിബിഎസ്ഇ സർക്കുലർ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ മാറ്റിവയ്ക്കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയതായി യുഎഇ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News