സംവരണ മണ്ഡലങ്ങള് ഇക്കുറി ആര്ക്കൊപ്പം? കൈപ്പിടിയിലാക്കാൻ തുനിഞ്ഞിറങ്ങി മുന്നണികള്
Thiruvananthapuram , 17 മാര്ച്ച് (H.S.) കേരളത്തിലെ ആകെയുള്ള 140 മണ്ഡലങ്ങളില് 16 സീറ്റുകള് പട്ടികജാതി (എസ് സി), പട്ടികവർഗ്ഗ (എസ് ടി) വിഭാഗങ്ങള്ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതില് 14 സീറ്റുകളാണ് എസ് സി വിഭാഗങ്ങള്ക്കായി നീക്കിവെച്ചിരിക്കുന്നത്. 2 സീ
Assembly election


Thiruvananthapuram , 17 മാര്ച്ച് (H.S.)

കേരളത്തിലെ ആകെയുള്ള 140 മണ്ഡലങ്ങളില് 16 സീറ്റുകള് പട്ടികജാതി (എസ് സി), പട്ടികവർഗ്ഗ (എസ് ടി) വിഭാഗങ്ങള്ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഇതില് 14 സീറ്റുകളാണ് എസ് സി വിഭാഗങ്ങള്ക്കായി നീക്കിവെച്ചിരിക്കുന്നത്. 2 സീറ്റുകള് എസ് ടി വിഭാഗത്തിനും.

സംവരണ മണ്ഡലങ്ങള് കൈപ്പിടിയിലാക്കുകയെന്നത് മൂന്ന് മുന്നണികളെ സംബന്ധിച്ചും പ്രധാനമാണ്. അതുകൊണ്ട് തന്നെ ഈ സീറ്റുകള് കേന്ദ്രീകരിച്ചുള്ള നീക്കങ്ങള് പാർട്ടികള് ശക്തമാക്കിയിട്ടുണ്ട്. 2011 ,2016 , 2021 വർഷങ്ങളിലെല്ലാം സംവരണ മണ്ഡലങ്ങളില് വ്യക്തമായ മുന്നേറ്റം നേടാണ എല്ഡിഎഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില് 140-ല് 99 എന്ന വിജയസംഖ്യ നേടാൻ മുന്നണിയെ സഹായിച്ചതും ഇവിടുത്തെ വിജയങ്ങള് ആണ്. 2016 ല് എല്ഡിഎഫിനെ 90 കടത്തിയതിലും ഈ മണ്ഡലങ്ങള്ക്ക് നിർണായക പങ്കുണ്ട്.

വയനാട്ടിലാണ് രണ്ട് എസ് ടി മണ്ഡലങ്ങള് വരുന്നത്, മാനന്തവാടിയും സുല്ത്താൻ ബത്തേരിയും. ഇതില്

മാനന്തവാടിയില് എല്ഡിഎഫ് സ്ഥാനാർത്ഥി ഒ ആർ കേളുവാണ് വിജയിച്ചത്. ഐസി ബാലകൃഷ്ണനിലൂടെ ബത്തേരി യു.ഡി.എഫ് നേടി. .

ബാലുശ്ശേരി, വണ്ടൂർ, കൊണ്ടോട്ടി, തിരൂർ, ചെലക്കര, നാട്ടിക, കുന്നത്തുനാട്, ദേവികുളം, വൈക്കം, മാവേലിക്കര, അടൂർ, കുന്നത്തൂർ, ആരൂർ, ചിറയിൻകീഴ് എന്നിവയാണ് കേരളത്തിലെ പട്ടികജാതി മണ്ഡലങ്ങള്. ഇവിടങ്ങളിലെ കഴിഞ്ഞ തവണത്തെ ഫലം ഇങ്ങനെ

1. ബാലുശ്ശേരി

വിജയി: കെ.എം. സച്ചിൻദേവ് (എല്ഡിഎഫ് - സിപിഐ(എം)) - 91,839 വോട്ടുകള്

യുഡിഎഫ്: ധർമ്മജൻ ബോള്ഗാട്ടി (ഐഎൻസി) - 71,467

എൻഡിഎ: ലിബിൻ രാജ് (ബിജെപി) - 16,490

വണ്ടൂർ

വിജയി: എ.പി. അനില്കുമാർ (യുഡിഎഫ് - ഐഎൻസി) - 87,415

എല്ഡിഎഫ്: പി. മിഥുൻ (സിപിഐ(എം)) - 71,852

എൻഡിഎ: ഡോ. പി.സി. വിജയൻ (ബിജെപി) - 7,057

ചേലക്കര

വിജയി: കെ. രാധാകൃഷ്ണൻ (എല്ഡിഎഫ് - സിപിഐ(എം)) - 83,415

യുഡിഎഫ്: സി.സി. ശ്രീകുമാർ (ഐഎൻസി) - 44,015

എൻഡിഎ: ഷാജുമോൻ വട്ടേക്കാട് (ബിജെപി) - 24,045

തരൂർ

വിജയി: പി.പി. സുമോദ് (എല്ഡിഎഫ് - സിപിഐ(എം)) - 3,415

യുഡിഎഫ്: കെ.എ. ഷീബ (ഐഎൻസി) - 44,015

എൻഡിഎ: ജയപ്രകാശ് കെ.പി (ബിജെപി) - 43,213

നാട്ടിക

വിജയി: സി.സി. മുകുന്ദൻ (എല്ഡിഎഫ് - സിപിഐ) - 72,930+

യുഡിഎഫ്: അഡ്വ. സുനില് ലാലൂർ (ഐഎൻസി) - 44,499

എൻഡിഎ: ലോചനൻ അമ്പാട്ട് (ബിജെപി) - 33,716

കുന്നത്തുനാട്

വിജയി: പി.വി. ശ്രീനിജിൻ (എല്ഡിഎഫ് - സിപിഐ(എം)) - 51,180

യുഡിഎഫ്: വി.പി. സജീന്ദ്രൻ (ഐഎൻസി) - 48,463

എൻഡിഎ: ഡോ. സുജിത് പി. സുരേന്ദ്രൻ (ബിജെപി) - 41,890

ദേവികുളം

വിജയി: എ. രാജ (എല്ഡിഎഫ് - സിപിഐ(എം)) - 59,049

യുഡിഎഫ്: ഡി. കുമാർ (ഐഎൻസി) - 51,201

എൻഡിഎ: എസ്. ഗണേശൻ (ബിജെപി) - 4,717

വൈക്കം

വിജയി: സി.കെ. ആശ (എല്ഡിഎഫ് - സിപിഐ) - 71,388

യുഡിഎഫ്: പി.ആർ. സോന (ഐഎൻസി) - 42,266

എൻഡിഎ: അജിത സാബു (ബിഡിജെഎസ്) - 12,000

മാവേലിക്കര

വിജയി: എം.എസ്. അരുണ്കുമാർ (എല്ഡിഎഫ് - സിപിഐ(എം)) - 71,743

യുഡിഎഫ്: കെ.കെ. ഷാജു (ഐഎൻസി) - 47,026

എൻഡിഎ: കെ. സഞ്ജു (ബിജെപി) - 30,955

അടൂർ

വിജയി: ചിറ്റയം ഗോപകുമാർ (എല്ഡിഎഫ് - സിപിഐ) - 66,569

യുഡിഎഫ്: എം.ജി. കണ്ണൻ (ഐഎൻസി) - 63,650

എൻഡിഎ: പന്തളം പ്രതാപൻ (ബിജെപി) - 23,980

കുന്നത്തൂർ

വിജയി: കോവൂർ കുഞ്ഞുമോൻ (എല്ഡിഎഫ് - ആർഎസ്പി) - 69,436+

യുഡിഎഫ്: ഉല്ലാസ് കോവൂർ (ഐഎൻസി) - 66,646

എൻഡിഎ: റെജി പ്രസാദ് (ബിജെപി) - 21,760

ചിറയിൻകീഴ്

വിജയി: വി. ശശി (എല്ഡിഎഫ് - സിപിഐ) - 62,634

യുഡിഎഫ്: ബി.എസ്. അനൂപ് (ഐഎൻസി) - 48,617

എൻഡിഎ: ജി.എസ്. ആശാവാഥ് (ബിജെപി) - 30,986

കോങ്ങാട്

വിജയി: കെ. ശാന്തകുമാരി (എല്ഡിഎഫ് - സിപിഐ(എം)) - 67,881

യുഡിഎഫ്: യു.സി. രാമൻ (ഐയുഎംഎല്) - 40,662

എൻഡിഎ: എം. സുരേഷ് ബാബു (ബിജെപി) - 27,661

ആറ്റിങ്ങല്

വിജയി: ഒ.എസ്. അംബിക (എല്ഡിഎഫ് - സിപിഐ(എം)) - 69,898

എൻഡിഎ: പി. സുധീർ (ബിജെപി) - 38,262

യുഡിഎഫ്: എ. ശ്രീധരൻ (ആർഎസ്പി) - 36,938

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News