ടി കെ ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
Kerala, 17 മാര്ച്ച് (H.S.) ടി കെ ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി കെ ശ്യാമളയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് കണ്ണൂർ ജില്ലാ നേതൃത്വം ആണ്. ഒന്നോ രണ്ടോ പേരല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. എന്റെ ഭാര്യ
MV Govindan against Dr. Harris Hasan


Kerala, 17 മാര്ച്ച് (H.S.)

ടി കെ ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പി കെ ശ്യാമളയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത് കണ്ണൂർ ജില്ലാ നേതൃത്വം ആണ്. ഒന്നോ രണ്ടോ പേരല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. എന്റെ ഭാര്യ ആയതുകൊണ്ട് അല്ല പി കെ ശ്യാമള സ്ഥാനാർത്ഥിയായത്.. ടി കെ ഗോവിന്ദൻ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു..

ജില്ലാ കമ്മിറ്റിയിൽ ശ്യാമളയ്ക്ക് എതിരെ എതിർപ്പുണ്ടായി. കണ്ണൂർ സെക്രട്ടേറിയറ്റിൽ നിന്നാണ് ശ്യാമളയുടെ പേര് വന്നത്. ജില്ലാ കമ്മിറ്റി യോഗം ചേർന്നത് ടി.കെ. ഗോവിന്ദൻ്റെ അധ്യക്ഷതയിൽ ആണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.നേതാവിൻ്റെ പങ്കാളിയായത് സ്ഥാനാർഥി ആകാനുള്ള യോഗ്യതയോ അയോഗ്യതയോ അല്ല. എല്ലാ സ്ഥാനാർഥികളെയും തീരുമാനിച്ചത് ഒരേ മാനദണ്ഡപ്രകാരമാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

ഞാൻ വിവാഹം കഴിക്കുന്നതിനു മുൻപ് അവർ പാർട്ടി കേഡറായിരുന്നു. അവർ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിക്കുമ്പോഴാണ് വിവാഹം നടന്നത്. അതിനുശേഷം ഒരിക്കലും പിന്നോട്ട് പോവുകയല്ല മുൻപോട്ടു പോവുകയാണ് ഉണ്ടായത്. അപ്പോൾ ഒന്നുമില്ലാത്ത പങ്കാളി പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നും എം.വി. ഗോവിന്ദൻ ചോദ്യമുന്നയിച്ചു.

പാർട്ടി കേഡറിനെ പാർട്ടി കേഡറായി തന്നെ കാണണം.. അതല്ലാതെ മത്സരിക്കാൻ പാടില്ല എന്ന് പറയുന്നത് സ്ത്രീവിരുദ്ധതയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ടി കെ ഗോവിന്ദന്റെ പരാമർശങ്ങൾ കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല..കണ്ണൂരിലെ നിലവിലെ പ്രശ്നങ്ങൾ പാർട്ടി കൈകാര്യം ചെയ്യും.

ടി കെ ഗോവിന്ദന് സ്ഥാനാർത്ഥി മോഹമാണ്. തിരഞ്ഞെടുപ്പ് മത്സരിക്കണമെന്നാണ് ടി കെ ഗോവിന്ദന്റെ ആഗ്രഹം.. തളിപ്പറമ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട്.. യുഡിഎഫിനൊപ്പം ചേർന്നതിനുശേഷം ആണ് വാർത്താസമ്മേളനം നടത്തിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു..

പേരാവൂർ മണ്ഡലത്തിലേക്ക് കെ കെ ശൈലജയെ നിയോഗിച്ചത് പാർട്ടിയുടെ തീരുമാനമാണ്.. സണ്ണി ജോസഫിനെതിരെ മത്സരിക്കാൻ കെ കെ ശൈലജയ്ക്കെ സാധിക്കു.. ഒരാളെയും ഒതുക്കുന്ന സമീപനം പാർട്ടിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ജി സുധാകരന് പരിഗണന ഇല്ല എന്ന് പറഞ്ഞത് പൂർണ ബോധ്യത്തോടെ ആണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News