സഞ്ജു സാംസണെ അനുമോദിച്ച് കേരള ഗവര്ണര് രാജേന്ദ്ര വിശ്വനാഥ ആര്ലേക്കര്
Thiruvananthapuram , 17 മാര്ച്ച് (H.S.) ക്രിക്കറ്റ് താരം സഞ്ജു സാംസണെ അനുമോദിച്ച് കേരള ഗവര്ണര് രാജേന്ദ്ര വിശ്വനാഥ ആര്ലേക്കര് . ലോക് ഭവനില് എത്തിയ സഞ്ജുവിനെ ഷാള് അണിയിച്ച് ഗവര്ണര് സ്വീകരിച്ചു.. കസവുമുണ്ടും ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹവും സച്ചിന്
ഗവർണർ സഞ്ജുവിന് ആദരിക്കുന്നു


Thiruvananthapuram , 17 മാര്ച്ച് (H.S.)

ക്രിക്കറ്റ് താരം സഞ്ജു സാംസണെ അനുമോദിച്ച് കേരള ഗവര്ണര് രാജേന്ദ്ര വിശ്വനാഥ ആര്ലേക്കര് . ലോക് ഭവനില് എത്തിയ സഞ്ജുവിനെ ഷാള് അണിയിച്ച് ഗവര്ണര് സ്വീകരിച്ചു.. കസവുമുണ്ടും ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹവും സച്ചിന് ടെണ്ടുല്ക്കറിന്റെ ആത്മകഥയായ ‘പ്ലെയിംഗ് ഇറ്റ് മൈ വേ’യും അദ്ദേഹം സഞ്ജുവിന് സമ്മാനിച്ചു.

സഞ്ജുവിന്റെ നേട്ടങ്ങളില് രാജ്യം, പ്രത്യേകിച്ച് കേരളം ഏറെ അഭിമാനിക്കുന്നതായി ഗവര്ണര് ആർ വി ആർലെർക്കർ പറഞ്ഞു. പ്രതിഭയും പരിശ്രമവും കൊണ്ട് ലോക ക്രിക്കറ്റില് കേരളത്തിന്റെ പേര് ഉയര്ത്തിപ്പിടിച്ച സഞ്ജു യുവജനങ്ങള്ക്ക് പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട് മുന്നേറുന്ന സഞ്ജുവിന്റെ മനോഭാവം യുവതലമുറയ്ക്ക് വലിയ മാതൃകയാണ്.

സമൂഹത്തില് നല്ല മാതൃക സൃഷ്ടിക്കുന്ന സഞ്ജുവിന് വരുംകാലങ്ങളില് ക്രിക്കറ്റില് കൂടുതല് വലിയ നേട്ടങ്ങള് കൈവരിക്കാന് സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്. കാര്യവട്ടത്ത് ന്യൂസിലാന്ഡിനെതിരായ മത്സരം കാണാന് കുടുംബസമേതം എത്തിയിരുന്നതായും അദ്ദേഹം സഞ്ജുവിനോട് പറഞ്ഞു.

തന്നെക്കാളും ക്രിക്കറ്റ് ഇഷ്ടപ്പെടുന്നത് ഭാര്യ അനഘയാണെന്നും, ഗോവ വനിതാ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷയായിരുന്ന അവര് സഞ്ജുവിന്റെ വലിയ ആരാധികയാണെന്നും ആര്ലേക്കര് വ്യക്തമാക്കി .

ലോക് ഭവനില് ലഭിക്കുന്ന ഈ ആദരം വലിയ അംഗീകാരമാണെന്നും ഇതെല്ലാം ഈശ്വരാനുഗ്രഹമാണെന്നും സഞ്ജു പറഞ്ഞു. ഗവർണറെ സന്ദർശിക്കാൻ കേരള ക്രിക്കറ്റ് താരം ഫെബിനും സഞ്ജുവിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞദിവസം കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ജുവിന്അ നുമോദന അർപ്പിച്ചിരുന്നു.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വപ്നങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവം ആണെന്ന് സഞ്ജു സാംസൺ ചടങ്ങിൽ പറഞ്ഞിരുന്നു.. ഓരോ ദിവസവും അത്രയധികം ആശംസകളും അനുമോദനങ്ങൾ ആണ് ലഭിക്കുന്നത്.. എല്ലാവരും എന്റെ സന്തോഷത്തിന്റെ കൂടെ ഉണ്ട് എന്നറിയുമ്പോൾ അത് വൈകാരികമാകുന്നു.. ഞാൻ നേടിയ ഏറ്റവും വലിയ നേട്ടം എന്റെ സ്വന്തം നാട്ടുകാരുടെ പ്രാർത്ഥനയാണെന്നും സഞ്ജു പറഞ്ഞു..

ആഗ്രഹങ്ങൾ ചെറുതാകരുത്.. ആഗ്രഹിക്കുമ്പോൾ ഏറ്റവും വലുതായി തന്നെ ആഗ്രഹിക്കണം. നമുക്ക് ഇതിന് കഴിയുമോ എന്ന ചിന്ത ആദ്യം മനസ്സിൽ നിന്നും എടുത്തു കളയണം. അങ്ങനെയെങ്കിൽ നിങ്ങൾക്കും ഞാൻ ഇപ്പോൾ നിൽക്കുന്ന പോലെ ഒരു അവസരം ജീവിതത്തിൽ ഉണ്ടാകുമെന്നും സഞ്ജു വ്യക്തമാക്കിയിരുന്നു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News