കാഴ്ചാപരിമിതൻ ഉപയോഗിക്കുന്ന വഴിയെ കുറിച്ചുള്ള തർക്കം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
New delhi, 17 മാര്‍ച്ച് (H.S.) തിരുവനന്തപുരം : നൂറു ശതമാനവും കാഴ്ചശക്തിയില്ലാത്ത വയോധികനും മറ്റ് ചിലരും ഉപയോഗിക്കുന്ന പഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിലുള്ള വഴിയിൽ മറ്റൊരാൾ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന സാഹചര്യത്തിൽ വിഷയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
Human Rights Commission


New delhi, 17 മാര്‍ച്ച് (H.S.)

തിരുവനന്തപുരം : നൂറു ശതമാനവും കാഴ്ചശക്തിയില്ലാത്ത വയോധികനും മറ്റ് ചിലരും ഉപയോഗിക്കുന്ന പഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിലുള്ള വഴിയിൽ മറ്റൊരാൾ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന സാഹചര്യത്തിൽ വിഷയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പരിശോധിച്ച് പരാതിക്ക് ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള രണ്ടു മീറ്റർ വീതിയുള്ള വഴിയെകുറിച്ചാണ് തർക്കം. പ്രസ്തുത വഴിക്ക് സമീപം താമസിക്കുന്നയാൾ മതിൽകെട്ടി തന്റെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്നാണ് കാഴ്ചപരിമിതിയുള്ള മഞ്ചവിളാകം തത്തിയൂർ സ്വദേശി കെ. സുഗതന്റെ (69) പരാതി.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ വഴി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉണ്ടെങ്കിലും ആധികാരികത തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറയുന്നുഈ വാദം വിചിത്രമാണെന്ന് കമ്മീഷൻ ചൂണ്ടികാണിച്ചു. തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് വിഷയം പരിശോധിക്കാൻ ആവശ്യപ്പെട്ടു.

താൻ മതിൽ കെട്ടിയത് തന്റെ ഉടമസ്ഥാവകാശത്തിലുള്ള സ്ഥലത്താണെന്നും കാഴ്ചപരിമിതന് മാനുഷിക പരിഗണനയുടെ പേരിൽ മാത്രമാണ് വഴിനടക്കാൻ വാക്കാൽ അംഗീകാരം നൽകിയതെന്നും എതിർകക്ഷി പറഞ്ഞതായി ജോയിന്റ് ഡയറക്ടർ അറിയിച്ചു. വഴി പഞ്ചായത്തിന്റെ പേരിൽ രേഖാമൂലം എതിർകക്ഷി നൽകിയിട്ടില്ലെന്നും ജോയിന്റ് ഡയറക്ടർ അറിയിച്ചു. എന്നാൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ വഴി എങ്ങനെ ഉൾപ്പെട്ടെന്ന് വ്യക്തമല്ല.

വഴിസംബന്ധിച്ച തർക്കം രമ്യമായി പരിഹരിക്കാൻ സാധ്യതയുള്ളതിനാലാണ് കേസ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് കമ്മീഷൻ കൈമാറിയത്. പരാതിക്കാരനെയും എതിർകക്ഷിയെയും പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരെയും നേരിൽകേട്ട് വിഷയം ഉഭയസമ്മതപ്രകാരമോ രമ്യമായോ പരിഹരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പരാതി പരിഹരിക്കാൻ ഇരുകക്ഷികളും തയ്യാറായാൽ കേരള ലീഗൽ സർവീസസ് അതോറിറ്റി ആക്റ്റ് 1987-ലെ വ്യവസ്ഥകൾ പ്രകാരം അവാർഡ് പാസാക്കി വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ അതോറിറ്റി സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

---------------

Hindusthan Samachar / Sreejith S


Latest News