മുസ്ലിം ലീഗ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു; എംകെ മുനീറിന് സീറ്റില്ല
Malappuram, 17 മാര്‍ച്ച് (H.S.) നിയമസഭാ തിഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. കോണ്‍ഗ്രസ് പട്ടിക വൈകുന്നതിനാലാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് എം.കെ. മുനീറിന് സീറ്റില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന
Muslim league leaders


Malappuram, 17 മാര്‍ച്ച് (H.S.)

നിയമസഭാ തിഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. കോണ്‍ഗ്രസ് പട്ടിക വൈകുന്നതിനാലാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് എം.കെ. മുനീറിന് സീറ്റില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മുനീറിന് സീറഅറ് നിഷേധിച്ചിരിക്കുന്നത്. രണ്ട് വനിതകളും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഫൈസല്‍ ബാബുവാണ് കോഴിക്കോട് സൗത്തില്‍ ലീഗ് സ്ഥാനാര്‍ഥി. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയില്‍ മത്സരിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്ന് ജനവിധി തേടും. വേങ്ങരയില്‍ കെ.എം. ഷാജിയാണ് സ്ഥാനാര്‍ഥി. ജയന്തി രാജന്‍ കൂത്തുപറമ്പില്‍ മത്സരിക്കും.

താനൂര്‍ - പി.കെ. നവാസ്, ഏറനാട് - പി.കെ. ബഷീര്‍, മങ്കട - മഞ്ഞളാംകുഴി അലി, മഞ്ചേരി - റഹ്‌മത്തുല്ല, മഞ്ചേശ്വരം - എ.കെ.എം. അഷ്‌റഫ്, കൊടുവള്ളി - പി.കെ. ഫിറോസ്, കാസര്‍കോട് - കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് - കരീം ചേലേരി, കുറ്റ്യാടി - പാറയ്ക്കല്‍ അബ്ദുല്ല, തിരുവമ്പാടി - ഖാസിം കൂടരഞ്ഞി, കുന്നമംഗലം - റസാഖ് മാസ്റ്റര്‍, വള്ളിക്കുന്ന് - ടി.വി. എബ്രാഹിം, കൊണ്ടോട്ടി - ടി.പി. അഷ്‌റഫലി, പെരിന്തല്‍മണ്ണ - നജീബ് കാന്തപുരം, കോട്ടയ്ക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍ - കുറുക്കോളി മൊയ്ദീന്‍, താനൂര്‍ - പി.കെ. നവാസ്, തിരൂരങ്ങാടി - പിഎംഎ സമീര്‍, മണ്ണാര്‍ക്കാട് - എന്‍. ഷംസുദ്ദീന്‍, ഗുരുവായൂര്‍ - ടി.എച്ച്. റഷീദ്, കളമശ്ശേരി - വി.ഇ. അബ്ദുല്‍ ഗഫൂര്‍.

25 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പുനലൂരിലെയും ചേലക്കരയിലെയും സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. കോങ്ങാട് സീറ്റ് കോണ്‍ഗ്രസിനു നല്‍കിയെന്നും ലീഗ് നേതൃത്വം അറിയിച്ചു. പുനലൂരാണോ ചടയമംഗലമാണോ ലീഗിന്റെ സീറ്റ് എന്നതില്‍ ധാരണയായിട്ടില്ല.

പാര്‍ട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എം.കെ. മുനീര്‍ പറഞ്ഞു. മുപ്പതു വര്‍ഷമായി താന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലുണ്ട്. രണ്ടു തവണ മന്ത്രിയായി. അതൊക്കെ പാര്‍ട്ടി തന്ന അംഗീകാരമാണ്. താന്‍ എന്നും പാര്‍ട്ടിയോട് നന്ദിയുള്ളവനാണ്. പുതിയ ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് വഴിമാറി കൊടുക്കേണ്ടതാണെന്നും എം.കെ. മുനീര്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News