Enter your Email Address to subscribe to our newsletters

idukki, 17 മാര്‍ച്ച് (H.S.)
കേരള കോണ്‍ഗ്രസ് ജോസഫ് വിബാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചു. തൊടുപുഴയില്‍ ഇത്തവണ പി.ജെ. ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ഥി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അപു സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പി.ജെ. ജോസഫ് സ്ഥാനാര്‍ഥി ആവുകയായിരുന്നു. 11 തവണ തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച പി.ജെ. ജോസഫ് 2001ല്‍ പി.ടി. തോമസിനോട് മാത്രമാണ് പരാജയപ്പെട്ടത്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് വീണ്ടും മത്സരിക്കും.
മുസ്ലിം ലീഗും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
താനൂര് - പി.കെ. നവാസ്, ഏറനാട് - പി.കെ. ബഷീര്, മങ്കട - മഞ്ഞളാംകുഴി അലി, മഞ്ചേരി - റഹ്‌മത്തുല്ല, മഞ്ചേശ്വരം - എ.കെ.എം. അഷ്‌റഫ്, കൊടുവള്ളി - പി.കെ. ഫിറോസ്, കാസര്‌കോട് - കല്ലട്ര മായിന് ഹാജി, അഴീക്കോട് - കരീം ചേലേരി, കുറ്റ്യാടി - പാറയ്ക്കല് അബ്ദുല്ല, തിരുവമ്പാടി - ഖാസിം കൂടരഞ്ഞി, കുന്നമംഗലം - റസാഖ് മാസ്റ്റര്, വള്ളിക്കുന്ന് - ടി.വി. എബ്രാഹിം, കൊണ്ടോട്ടി - ടി.പി. അഷ്‌റഫലി, പെരിന്തല്മണ്ണ - നജീബ് കാന്തപുരം, കോട്ടയ്ക്കല് - ആബിദ് ഹുസൈന് തങ്ങള്, തിരൂര് - കുറുക്കോളി മൊയ്ദീന്, താനൂര് - പി.കെ. നവാസ്, തിരൂരങ്ങാടി - പിഎംഎ സമീര്, മണ്ണാര്ക്കാട് - എന്. ഷംസുദ്ദീന്, ഗുരുവായൂര് - ടി.എച്ച്. റഷീദ്, കളമശ്ശേരി - വി.ഇ. അബ്ദുല് ഗഫൂര്.
25 സ്ഥാനാര്ഥികളെയാണ് പ്രഖ്യാപിച്ചത്. പുനലൂരിലെയും ചേലക്കരയിലെയും സ്ഥാനാര്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. കോങ്ങാട് സീറ്റ് കോണ്ഗ്രസിനു നല്കിയെന്നും ലീഗ് നേതൃത്വം അറിയിച്ചു. പുനലൂരാണോ ചടയമംഗലമാണോ ലീഗിന്റെ സീറ്റ് എന്നതില് ധാരണയായിട്ടില്ല.
---------------
Hindusthan Samachar / Sreejith S