ക്ഷേത്രങ്ങളുടെയും ചരിത്രവും ഐതിഹ്യവും കാലക്രമേണ വിസ്മൃതിയിലാകുകയാണ്: സ്വാമി ചിദാനന്ദപുരി
KOZHIKODE , 19 മാര്ച്ച് (H.S.) കേരളത്തിലെ ക്ഷേത്രങ്ങളെയും കാവുകളെയും കുറിച്ചുള്ള വിവരങ്ങള് വിരൽതുമ്പിൽ എത്തിക്കുന്ന ഡിജിറ്റൽ ഡയറക്ടറി പ്രകാശനം ചെയ്തു. സ്വാമി ചിദാനന്ദപുരിയാണ് ടെമ്ബിള് അഡ്രസ്’ (TempleAddress.com) എന്ന ഡിജിറ്റൽ ഡയറക്ടറിയുടെ പ്രകാശന
സ്വാമി ചിദാനന്ദപുരി


KOZHIKODE , 19 മാര്ച്ച് (H.S.)

കേരളത്തിലെ ക്ഷേത്രങ്ങളെയും കാവുകളെയും കുറിച്ചുള്ള വിവരങ്ങള് വിരൽതുമ്പിൽ എത്തിക്കുന്ന ഡിജിറ്റൽ ഡയറക്ടറി പ്രകാശനം ചെയ്തു. സ്വാമി ചിദാനന്ദപുരിയാണ് ടെമ്ബിള് അഡ്രസ്’ (TempleAddress.com) എന്ന ഡിജിറ്റൽ ഡയറക്ടറിയുടെ പ്രകാശന കർമ്മം നിർവഹിച്ചത് ..അത്തോളി കൊളത്തൂർ അദ്വൈതാശ്രമത്തിന് സമീപമുള്ള കൊളത്തൂരപ്പൻ ക്ഷേത്ര സന്നിധിയില് വെച്ച് നടന്ന ചടങ്ങിലായിരുന്നു വെബ്സൈറ്റിന്റെ പ്രകാശനം..

ക്ഷേത്രങ്ങളുടെ തനിമ നിലനിർത്തുന്നതില് ഡിജിറ്റല് സാങ്കേതികവിദ്യയുടെ പ്രസക്തിയെക്കുറിച്ച് സ്വാമി ചിദാനന്ദപുരി സന്ദേശം നൽകി . പല ക്ഷേത്രങ്ങളുടെയും ചരിത്രവും ഐതിഹ്യവും കാലക്രമേണ വിസ്മൃതിയിലാകുകയാണ്. ശരിയായ വിവരങ്ങള് ലഭ്യമല്ലാതാകുമ്പോൾ തെറ്റായ കാര്യങ്ങള് പ്രചരിക്കാൻ ഇടയാകും. ക്ഷേത്രാചാരങ്ങളും ചരിത്രവും കൃത്യമായി രേഖപ്പെടുത്താനും ലോകമെമ്പാടുമുള്ള ഭക്തരിലേക്ക് എത്തിക്കാനും ഈ സംരംഭം വലിയ സഹായമാകും,” അദ്ദേഹം വ്യക്തമാക്കി .

സാമ്പത്തികമോ സാങ്കേതികമോ ആയ കാരണങ്ങളാല് സ്വന്തമായി വെബ്സൈറ്റ് നിർമ്മിക്കാൻ പ്രയാസമുള്ള ചെറിയ ക്ഷേത്രങ്ങള്ക്കും കാവുകള്ക്കും ഈ പ്ലാറ്റ്ഫോം വലിയൊരു അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ ഏത് കോണിലിരുന്നും പൂജകള് ബുക്ക് ചെയ്യാനും അതിന്റെ വരുമാനം അതത് ക്ഷേത്രങ്ങള്ക്ക് നേരിട്ട് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നതാണ് ഡിജിറ്റൽ ഡയറക്ടറിയുടെ പ്രത്യേകത.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘വാസ് സിസ്റ്റംസ്’ (Vaas Systems) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ടെമ്പിൾ അഡ്രസ് വികസിപ്പിച്ചെടുത്തത്. കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങള് മുതല് അധികമാരും അറിയാത്ത ഗ്രാമീണ കാവുകളെ കുറിച്ചുള്ള വിവരങ്ങൾ വരെ പ്ലാറ്റ്ഫോമില് ലഭ്യമാകും.

സമ്പൂർണ്ണ ഡയറക്ടറിയുടെ സവിശേഷതകൾ ഇനി പറയുന്നതാണ്

1) ക്ഷേത്രങ്ങളുടെ ഐതിഹ്യം, ചരിത്രം, ഭരണസമിതി വിവരങ്ങള്, പൂജാ ക്രമങ്ങള് എന്നിവ ഭക്തർക്ക് ലഭ്യമാകും.

2) കമ്പ്യൂട്ടർ – ഇന്റർനെറ്റ് സൗകര്യങ്ങള് ഇല്ലാത്ത ക്ഷേത്രങ്ങള്ക്കും കാവുകള്ക്കും പ്ലാറ്റ്ഫോമിലൂടെ സൗജന്യമായി പൂജ ബുക്കിംഗ്, സംഭാവന, പ്രാർത്ഥനകള് എന്നിവ സ്വീകരിക്കാം.

3) 2030-ഓടെ ഏഴ് ഘട്ടങ്ങളിലായി വികസിപ്പിച്ച്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര വിജ്ഞാനകോശമായി ടെമ്പിൾ ഡയറക്ടറിയെ മാറ്റാനാണ് ലക്ഷ്യമെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.

ക്ഷേത്രം പ്രസിഡന്റ് എം.കെ. രജീന്ദ്രനാഥ്, ടെമ്പിൽ അഡ്രസ് കോ-ഫൗണ്ടർ കെ. സ്വാതി എന്നിവർ ചടങ്ങില് സംസാരിച്ചു. പ്രൊജക്ട് ഫൗണ്ടർ ആനന്ദ് നമ്പീശൻ പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News