Enter your Email Address to subscribe to our newsletters

Hyderabad, 19 മാര്ച്ച് (H.S.)
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വഴിതിരിവുകളുമായി പൊലീസ്. കേസിൽ നിന്ന് രക്ഷപ്പെടനായി പല ഉയർന്ന ഉദ്യോഗസ്ഥൻമാരും വ്യക്തികളും ജീവനക്കാരി മറയാക്കുന്നതായും ഹൈദരാബാദ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അടുത്തിടെയാണ് തെലങ്കാനയിലെ ഹൈദരബാദിൽ നിന്ന് മയക്കുമരുന്നുമായി ഒരാളെ പിടികൂടിയത്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ അതിൽ നിരവധി സിനിമാ, ടെലിവിഷൻ താരങ്ങളുടെ ഫോൺനമ്പറുകളും ഫോട്ടോകളും കണ്ടെത്തിയിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ ഇവരെല്ലാം തൻ്റെ ഉപഭോക്താക്കളാണന്നായിരുന്നു പ്രതി പറഞ്ഞത്. പക്ഷെ മയക്കുമരുന്നിനായി നേരിട്ട് പണം നൽകുന്നതിൻ്റെയോ മയക്കുമരുന്ന് ഉപയോഗിച്ച് എന്ന് കണ്ടെത്തുന്ന തെളിവുകളോ ഇല്ലാതത്തിനാൽ ഇവർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.
അടുത്തിടെ മൊയ്നാബാദിലെ മുൻ എംഎൽഎയുടെ ഫാം ഹൗസിൽ അടുത്തിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയിരുന്നു. ഇതിനുശേഷം പല ഉന്നത വ്യക്തികളും അതീവ ജാഗ്രതയിലാണ് പല ഇടപാടുകളും നടത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പല എംഎൽഎമാരുടെയും ഉന്നത വ്യക്തകളുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. പലരും അവരുടെ ഇടപാടുകളിൽ ജാഗ്രത പുലർത്തിയിട്ടുണ്ട്. പല ഇടപാടുകളും നടക്കുന്നത് മൂന്നാമത് ഒരാൾ വഴിയാണ്, ഉദ്യോഗസ്ഥർ പറഞ്ഞു.
വിശദമായ അന്വേഷണത്തിൽ നിന്ന് പല മയക്കുമരുന്ന് റാക്കറ്റുകളും പിൻതുടരുന്ന പുതിയ രീതിയെ കുറിച്ച് കണ്ടെത്തിയിന്നും പൊലീസ് വ്യക്തമാക്കി .മുംബൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് നെറ്റ്വർക്കുകൾ ഉൾപ്പെടെ പല വിൽപനക്കാരുടെ കോൾ ലിസ്റ്റിലും വാച്ച്മാൻമാർ, ഡ്രൈവർമാർ, പേഴ്സണൽ അസിസ്റ്റൻ്റുകൾ എന്നിവരുടെ നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്.
മയക്കുമരുന്നിന് ഓർഡർ നൽകാനും ഡെലിവറികൾ സ്വീകരിക്കുന്നതിനും ഈ ജീവനക്കാരെയാണ് ഇടനിലക്കാരനായി ഉപയോഗിക്കുന്നത്. ഇത്തരം പ്രവർത്തികളിലൂടെ യഥാർത്ഥ പ്രതികള കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് പലപ്പോഴും സബ്-പെഡ്ലർമാർ അല്ലെങ്കിൽ കൊറിയർ സേവനങ്ങൾ വഴിയാണ് വിതരണം ചെയ്യുന്നത്. അതുപോലെ സ്റ്റാഫ് അംഗങ്ങളുടെ യുപിഐ അക്കൗണ്ടുകൾ വഴിയാണ് പേയ്മെൻ്റുകൾ നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.
അടുത്തിടെ നടത്തിയ അന്വേഷണത്തിൽ ഒരു പെഡ്ലർ താൻ ഇതുവരെ മയക്കുമരുന്ന് നേരിട്ട് ഒരു സിനിമാ നടൻമാർക്കും കൈമാറിയിട്ടില്ലെന്നും പകരം അവരുടെ സഹായികൾക്ക് താൻ മയക്കുമരുന്ന് എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും പൊലീസിനോട് പറഞ്ഞു.
അന്വേഷണം ഊർജിതമാക്കി പൊലീസ്
പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെത്തിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഈ ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് ഉടൻ നോട്ടീസ് നൽകുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ സ്വകാര്യ പാർട്ടികളും, ഒത്തുചേരലുകളുമെല്ലാം ഉദ്യോഗസ്ഥർ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. പലപ്പോഴും മൂന്നാം കക്ഷിയെ കൂടി ഉൾപ്പെടുത്തി നടത്തുന്ന ഇടപാടുകളിൽ യഥർത്ഥ ഉപഭോക്താവിനെ കണ്ടെത്തുന്നത് അൽപം വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR