നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ ആദ്യ റാൻഡമൈസേഷൻ പൂർത്തിയായി
Thiruvananthapuram , 19 മാര്ച്ച് (H.S.) വോട്ടിംഗ് മെഷീനുകളുടെ ആദ്യ റാന്ഡമൈസേഷന് പൂര്ത്തിയായി.നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കളക്ടറേറ്റിലെ ജില്ലാ വെയര്ഹൗസിലുള്ള വോട്ടിംഗ് മെഷീനുകളുടെ ആദ്യ റാന്ഡമൈസേഷന് പൂര്ത്തിയായി. ജില്ലയി
നിയമസഭ തെരഞ്ഞെടുപ്പ്


Thiruvananthapuram , 19 മാര്ച്ച് (H.S.)

വോട്ടിംഗ് മെഷീനുകളുടെ ആദ്യ റാന്ഡമൈസേഷന് പൂര്ത്തിയായി.നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കളക്ടറേറ്റിലെ ജില്ലാ വെയര്ഹൗസിലുള്ള വോട്ടിംഗ് മെഷീനുകളുടെ ആദ്യ റാന്ഡമൈസേഷന് പൂര്ത്തിയായി. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലുള്ള വരണാധികാരികള്ക്ക് വോട്ടിംഗ് മെഷീനുകള് വീതിച്ചുനല്കുന്ന നടപടിയാണ് പൂര്ത്തിയായത്. ജില്ലാ കളക്ടര് അനു കുമാരിയുടെ നേതൃത്വത്തില് കളക്ടറേറ്റില് നടന്ന റാന്ഡമൈസേഷനില് ജില്ലയുടെ ചുമതലയുള്ള മൂന്ന് ജനറല് ഒ ബ്സര്വര്മാരും പങ്കെടുത്തു.

വര്ക്കല, ആറ്റിങ്ങല്, ചിറയിന്കീഴ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ ജനറല് ഒബ്സര്വറായ ആഷിഷ് ജോഷി, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്കര മണ്ഡലങ്ങളിലെ ജനറല് ഒബ്സര്വറായ ഗോപാല് മീണ, നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലെ ജനറല് ഒബ്സര്വറായ പാട്ടീല് യാലഗൗഡ ശിവാന ഗൗഡ എന്നിവരാണ് പങ്കെടുത്തത്.

വിവിധ രാഷ്ട്രീയ പാര്ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു റാന്ഡമൈസേഷന്. ഇതിന്റെ കോപ്പികള് രാഷ്ട്രീയ പാര്ട്ടി നേതാക്കള്ക്ക് ജില്ലാ കളക്ടര് വിതരണം ചെയ്തു. ഇ.എം.എസ് എന്ന സോഫ്റ്റ് വെയര് മുഖേനയാണ് ആദ്യ റാന്ഡമൈസേഷന് പൂര്ത്തിയാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് പോലീസ് വ്യക്തമാക്കി. സുരക്ഷ ചുമതലകൾക്കായി സേന സജ്ജമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പോലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലയില് പൂര്ത്തിയായിവരുന്നതായി സിറ്റി പോലീസ് കമ്മീഷണര് കെ.കാര്ത്തിക് യോഗത്തില് അറിയിച്ചു. തിരഞ്ഞെടുപ്പ് ബോധവത്ക്കരണം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്ക്കുള്ള പരിശീലനവും പൂര്ത്തിയായി. സോഷ്യല് മീഡിയ മോണിറ്ററിംഗിനായി ഡിസിപി, എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നോഡല് ഓഫീസര്മാരായി നിയമിച്ചതായും കമ്മീഷണര് അറിയിച്ചു.

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പോലീസ് ഒബ്സര്വർ സ്വപ്നില് മാംഗെയ്നിന്റെ നേതൃത്വത്തില് ജില്ലാ കളക്ടറേറ്റില് ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കമ്മീഷണർ ഇക്കാര്യം അറിയിച്ചത്. ജില്ലാ കളക്ടറുടെ ചേംബറില് നടന്ന യോഗത്തില് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും കളക്ടറുമായ അനു കുമാരി അധ്യക്ഷത വഹിച്ചു.

ജനറല് ഒബ്സര്വര്മാരായ ആഷിഷ് ജോഷി, പാട്ടീല് യാലഗൗഡ ശിവാന ഗൗഡ, ഗോപാല് മീണ, അസിസ്റ്റന്റ് കളക്ടര് ശിവശക്തിവേല്, തിരുവനന്തപുരം റൂറല് എസ്.പി ജുവനപ്പുടി മഹേഷ്, അഡീഷണല് റൂറല് എസ്.പി പ്രദീപ് കുമാര് എ തുടങ്ങിയവര് പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News