60 ശതമാനം സീറ്റ് അധികചാര്ജ് ഈടാക്കാതെ യാത്രക്കാര്ക്ക് നല്കണം;വിമാനടിക്കറ്റ് ബുക്കിങ്ങില് കന്ദ്ര നിര്ദേശം
Mumbai, 19 മാര്‍ച്ച് (H.S.) ആഭ്യന്തരസര്‍വീസുകളില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 60 ശതമാനം സീറ്റെങ്കിലും അധികചാര്‍ജ് ഈടാക്കാതെ യാത്രക്കാര്‍ക്ക് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്
Air India Express


Mumbai, 19 മാര്‍ച്ച് (H.S.)

ആഭ്യന്തരസര്‍വീസുകളില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 60 ശതമാനം സീറ്റെങ്കിലും അധികചാര്‍ജ് ഈടാക്കാതെ യാത്രക്കാര്‍ക്ക് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ.) നിര്‍ദേശം നല്‍കി. നിലവില്‍ 20 ശതമാനം സീറ്റുകളാണ് അധികത്തുക നല്‍കാതെ തിരഞ്ഞെടുക്കാനാകുക. ജനാലയ്ക്കരികില്‍, ഇടനാഴിക്കരികില്‍, അതുപോലെ കൂടുതല്‍ ലെഗ്റൂമുള്ള സീറ്റുകള്‍ എന്നിവയ്ക്ക് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. വിമാനത്തിന്റെ പിന്‍ഭാഗത്തോ നടുവിലോ ഉള്ള കുറച്ച് സീറ്റുകള്‍ക്കുമാത്രമേ അധിക നിരക്ക് ഇല്ലാതിരിക്കാറുള്ളൂ.

ഇത്തരം സീറ്റുകള്‍ കൂടുതല്‍ പണം നല്‍കി തിരഞ്ഞെടുത്തില്ലെങ്കില്‍ യാത്രാതീയതിയോടടുപ്പിച്ച് ചിലപ്പോള്‍ അനുവദിക്കുന്നതാണ് പതിവ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒരേ പി.എന്‍.ആറിലാണെങ്കില്‍ എല്ലാ യാത്രക്കാര്‍ക്കും പരമാവധി അടുത്തടുത്ത സീറ്റുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

സീറ്റ് തിരഞ്ഞെടുക്കാന്‍ കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

---------------

Hindusthan Samachar / Sreejith S


Latest News