'ഇത് നമ്മുടെ യുദ്ധമല്ല, ഇന്ത്യയുടേത് ഉചിതമായ നിലപാട്', മനീഷ് തിവാരി
New delhi, 19 മാര്‍ച്ച് (H.S.) ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ഈ മേഖലയില്‍ സംയമനത്തോടെയുള്ള നിലപാടാണ് ഇന്ത്യ എല്ലായ്‌പോഴും പാലിച്ചിരുന്നതെന്നും
maneesh tiwari


New delhi, 19 മാര്‍ച്ച് (H.S.)

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ഈ മേഖലയില്‍ സംയമനത്തോടെയുള്ള നിലപാടാണ് ഇന്ത്യ എല്ലായ്‌പോഴും പാലിച്ചിരുന്നതെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.

'പശ്ചിമേഷ്യയില്‍ ഒരു യുദ്ധം മാത്രമല്ല നടക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒന്നിലധികം യുദ്ധങ്ങളാണ് നടക്കുന്നത്. ഇസ്രയേലും ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന കാര്യങ്ങളില്‍ പക്ഷം പിടിക്കുന്നത് മിഡില്‍ ഈസ്റ്റ് ഡൈനാമിക്‌സിനെ മാത്രം സംബന്ധിച്ചതല്ല. ശരിയാണ്, ഇത് നമ്മുടെ യുദ്ധമല്ല...' തിവാരി പറഞ്ഞു. ഇന്ത്യ യുക്തിപൂര്‍വമാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്ത്രപരമായ സ്വയംഭരണാധികാരം എന്നത് അവരവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും അവയെ നയിക്കാനുമുള്ളനുമുള്ള കഴിവാണന്നും തിവാരി അഭിപ്രായപ്പെട്ടു.

നിലവിലെ യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യ ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ അപലപിച്ചതിനോടൊപ്പം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്‍പിജി, എണ്ണ വിതരണം സുരക്ഷിതമാക്കാന്‍ ഇറാനുമായുള്ള നയതന്ത്രബന്ധം സംരക്ഷിക്കാനും ഇന്ത്യ ശ്രമിച്ചു.

കോണ്‍ഗ്രസ് എംപി ശശി തരൂരും നിലവിലെ സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കുകയും യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ എഴുതിയ ലേഖനത്തില്‍ ഈ യുദ്ധം അന്താരാഷ്ട്ര നിയമപ്രകാരം ന്യായീകരിക്കാനാവില്ലെന്നും പരമാധികാരം, അധിനിവേശം തുടങ്ങിയ ഇന്ത്യ ദീര്‍ഘകാലമായി ഉയര്‍ത്തിപ്പിടിക്കുന്ന തത്വങ്ങളെ ലംഘിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News