മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി ആനുകൂല്യം 6000 രൂപയായി വര്ധിപ്പിച്ചു
Thiruvanathapuram, 02 മാര്‍ച്ച് (H.S.) സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കായുള്ള സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം 4500 രൂപയിൽ നിന്നും 6000 രൂപയായി വർധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ നൽകി
Fisheries Minister Saji Cherian


Thiruvanathapuram, 02 മാര്‍ച്ച് (H.S.)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കായുള്ള സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം 4500 രൂപയിൽ നിന്നും 6000 രൂപയായി വർധിപ്പിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് ഇതോടെ നിറവേറ്റപ്പെട്ടതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് തൊഴിലില്ലാത്ത പഞ്ഞമാസങ്ങളിൽ ജീവിതസന്ധാരണത്തിന് വലിയൊരു കൈത്താങ്ങാണ് ഈ പദ്ധതി. അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ഈ തുക വർധിപ്പിച്ചത്.

കടലിന്റെ മക്കളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, അവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News