ഗണേഷ് കുമാര് രാഷ്ട്രീയത്തിലെ ചതിയന് ചന്തു; വിമര്ശനവുമായി വെള്ളാപ്പള്ളി നടേശന്
Alappuzha, 02 മാര്‍ച്ച് (H.S.) ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാര്‍ ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. എല്ലാവരുമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ഗണേഷ് ക
Vellapaly Natesan


Alappuzha, 02 മാര്‍ച്ച് (H.S.)

ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാര്‍ ഇടത് ഭരണത്തിലെ കുഴിത്തുരുമ്പാണെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. എല്ലാവരുമായി പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ഗണേഷ് കുമാര്‍. സ്വന്തം അച്ഛനുമായും സഹോദരിയും ഭാര്യമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. രാഷ്ട്രീയത്തിലും പലരെയും ചതിച്ചു. ഉമ്മന്‍ചാണ്ടിയെയും അതില്‍ ഉള്‍പ്പെടുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ഇത്രയും ധാര്‍ഷ്ട്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോ എന്ന് ചോദിച്ച വെള്ളാപ്പള്ളി, രാഷ്ട്രീയത്തിലെ ചതിയന്‍ ചന്തുവാണ് ഗണേഷ് കുമാറെന്നും ആരോപിച്ചു. ഗതാഗത വകുപ്പില്‍ തുഗ്ലക്ക് പരിഷ്‌കാരമാണ് ഗണേഷ് നടത്തിയതെന്നും സര്‍ ചക്രവര്‍ത്തിമാരുടെ സ്വഭാവമാണ് ഗണേഷിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല യുവതി പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് തെറ്റുതിരുത്തിയത് സ്വാഗതാര്‍ഹമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. നേരത്തെ ഉണ്ടായ നിലപാട് ശരിയായിരുന്നില്ല എന്ന് മനസ്സിലായി. നിലപാട് മാറ്റം നല്ലൊരു കാര്യമായി കാണണം. നവോത്ഥാന സംരക്ഷണ സമിതിയുടെ ഭാഗമായത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമായി ഇതിനെ കണക്കാക്കാന്‍ ആകില്ല. ജനവികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള തീരുമാനമാണെങ്കില്‍ അത് നല്ലതുതന്നെയാണ്. ശബരിമലയെ സംബന്ധിച്ചിടത്തോളം ആചാരാനുഷ്ഠാനങ്ങള്‍ അതേപോലെ തുടരുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തിലും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. എന്‍എസ്എസുമായി ഒരു തര്‍ക്കത്തിനോ ആശയവിനിമയത്തിനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു വെള്ളപ്പള്ളിയുടെ പ്രതികരണം. അവരുമായി ഒരു സംവാദത്തിന് വിരോധത്തിനോ താന്‍ തയ്യാറല്ല. അരിയാഹാരം കഴിക്കുന്നവര്‍ക്ക് എന്താണ് സത്യമെറിയാം. ആരെയും കുറ്റപ്പെടുത്താനോ മേന്മ നേടാനോ തന്നില്ല. പത്മഭൂഷണ്‍ ആണ് പ്രശ്‌നം എന്ന് താന്‍ കരുതുന്നില്ല. പത്മഭൂഷന്‍ കിട്ടിയതില്‍ എന്താണ് തെറ്റ്. മന്നത്തിനും കിട്ടിയിട്ടുണ്ടല്ലോ എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News