ഇറാന്-ഇസ്രയേല് സംഘര്ഷത്തിനിടെ പ്രധാനമന്ത്രിയുടെ നിര്ണായക ചര്ച്ച; ബഹ്റൈന് രാജാവുമായും സൗദി കിരീടാവകാശിയുമായും സംസാരിച്ചു
New delhi, 02 മാര്‍ച്ച് (H.S.) ഇറാനെതിരായ ഇസ്രയേല്‍-യു.എസ് സംയുക്ത ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കേ ബഹ്‌റൈന്‍ രാജാവുമായും സൗദി രാജകുമാരനുമായും ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍
Modi


New delhi, 02 മാര്‍ച്ച് (H.S.)

ഇറാനെതിരായ ഇസ്രയേല്‍-യു.എസ് സംയുക്ത ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കേ ബഹ്‌റൈന്‍ രാജാവുമായും സൗദി രാജകുമാരനുമായും ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുമായി അദ്ദേഹം സംസാരിച്ചു. പിന്നാലെ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദുമായും മോദി സംസാരിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങളെ അപലപിച്ച മോദി, ഇവിടങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചര്‍ച്ചകളും നടത്തി. രണ്ട് നേതാക്കളുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ, സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടേണ്ടത് പ്രധാനമാണെന്നും ഈ ദുഷ്‌കരഘട്ടത്തില്‍ അവിടെ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് ശ്രദ്ധ നല്‍കിയതിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രയേലിനും ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

നേരത്തേ മോദി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും സംസാരിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News