വൈക്കത്തെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കോൺഗ്രസ് നേതാവ് അജയ് തറയിൽ നടത്തിയ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് സണ്ണി എം കപിക്കാട്
Kottayam , 20 മാര്ച്ച് (H.S.) അജയ് തറയിലിനെതിരെ നിയമ നടപടി ആവശ്യപ്പെടുമെന്ന് സണ്ണി എം കപിക്കാട്. തന്നെ മാത്രമല്ല ദളിത് വിഭാഗത്തിനെ കൂടെയാണ് അദ്ദേഹം അധിക്ഷേപിച്ചെതെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. വൈക്കത്തെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക
Sunny M Kapikkad


Kottayam , 20 മാര്ച്ച് (H.S.)

അജയ് തറയിലിനെതിരെ നിയമ നടപടി ആവശ്യപ്പെടുമെന്ന് സണ്ണി എം കപിക്കാട്. തന്നെ മാത്രമല്ല ദളിത് വിഭാഗത്തിനെ കൂടെയാണ് അദ്ദേഹം അധിക്ഷേപിച്ചെതെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. വൈക്കത്തെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കോൺഗ്രസ് നേതാവ് അജയ് തറയിൽ നടത്തിയ വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അജയ് തറയിൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഞാൻ വായിച്ചിരുന്നു. അതിൽ എൻ്റെ അച്ഛൻ്റെയും അമ്മയുടെയും പേര് തെറ്റായിട്ടാണ് എഴുതിയിരിക്കുന്നത്. അത് പോലും അറിയാതെ വളരെ നിരുത്തരവാദപരമായാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. ഞാൻ അജയ് തറയിൽ പറയുന്ന ദമ്പതികളുടെ മകനല്ല. അത് അയാൾ മനസിലാക്കണം, സണ്ണി എം കപിക്കാട് പറഞ്ഞു.

രണ്ടാമത്തെ കാര്യം താൻ ദളിത് ക്രിസ്ത്യാനിയാണെന്നാണ്. അതിന് അയാൾക്ക് എന്താണ് പ്രശ്നം. കേരളത്തിൽ ക്രസ്തുമതം സ്വീകരിച്ച ദളിതർക്ക് 1960 ലെയും 1962 ലെയും കേന്ദ്ര സർക്കാരിൻ്റെ നിയമ പ്രകാരം ഹിന്ദു മതം സ്വീകരിക്കാവുന്നതാണ്. ആ നിയമം അനുസരിച്ച് തിരിച്ച് വന്നയാളാണ് താൻ. താൻ ഒരു പള്ളിയിലെയും അംഗമല്ലെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

ഞാൻ ദളിത് ക്രിസ്ത്യാനി ആണെന്ന് പറയുന്ന അജയ് തറയിൽ അടക്കമുള്ളവരെ ഞാൻ വെല്ലുവിളിക്കുകയാണ് എതെങ്കിലും പള്ളിയിൽ ഞാൻ മെമ്പർ ആണെന്ന് തെളിയിച്ചാൽ ഞാൻ ഈ പണി നിർത്താം, സണ്ണി എം കപിക്കാട് പറഞ്ഞു.

താൻ ജോലിക്ക് വേണ്ടിയാണ് മതം മാറിയെന്നാണ് ഇവർ പറയുന്നത്. അങ്ങനെയാണെങ്കിൽ തന്നെ കോൺഗ്രസുകാർക്ക് എന്താണ് പ്രശ്നം. ഇവർ കൊടുക്കുന്ന ജോലിയാണോ. ഗവൺമെൻ്റ് ജോലിയല്ലേ. അജയ് തറയിൽ മനസിലാക്കേണ്ട കാര്യമെന്തെന്നാൽ എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ ജയിക്കുകയും സിവിൽ സർവീസിലെ പ്രിലിമിനറി പരീക്ഷ ആദ്യത്തെ എഴുത്തിൽ തന്നെ ജയിച്ച ആളാണ് താൻ. തനിക്ക് കേരളത്തിൽ ഒരു ജോലി കിട്ടാൻ ഒരു മതവും മാറേണ്ട ആവശ്യമില്ലെന്നും സണ്ണി പറഞ്ഞു.

കേരളത്തിൽ നിരവധി പേർ വൈക്കത്ത് ഞാൻ സ്ഥാനാർഥിയാക്കുന്നത് പണത്തിന് വേണ്ടിയാണെന്ന് പറയുന്നതിന് പിന്നിൽ ഒരു സാമൂഹിക ബോധമുണ്ട്. കേരളത്തിലെ ദളിതർ ദരിദ്രരാണ് അവർ കാശിന് വേണ്ടി നടക്കുന്നവരാണെന്ന അജയ് തറയലിൻ്റെ ജാതി ബോധത്തെ തീർച്ചയായും വെല്ലുവിളിച്ചേ പറ്റുള്ളു.

ഞാൻ സ്ഥാനാർഥിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഒരു സംഘടനയും ചാനലും പ്രഖ്യാപിച്ചിട്ടില്ല. സാധ്യതയുണ്ടെന്നാണ് എല്ലാവരും പറഞ്ഞത്. ഞാൻ പ്രചാരണം നടത്തിയെന്നും പണം അടിച്ചു മാറ്റാനാണ് സ്ഥാനാർഥിയാകുന്നതെന്നുമാണ് അജയ് തറയിൽ പറഞ്ഞത്, സണ്ണി പറഞ്ഞു.

എന്നോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പറഞ്ഞത് നിങ്ങളുടെ പേര് പരിഗണിക്കുമെന്ന്. സീറ്റ് തരാമെന്നോ നിങ്ങൾ ഉറപ്പാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. വൈക്കത്ത് ഒരു പ്രവർത്തനവും തങ്ങൾ നടത്തിയിട്ടില്ല,സണ്ണി എം കപിക്കാട് പറഞ്ഞു.

തനിക്ക് സ്വന്തം നിലയിൽ, ഒരു സ്ഥാനാർഥി എന്ന നിലയിൽ എത്ര പണം മുടക്കണമെങ്കിലും എൻ്റെ ബന്ധു ബലം കൊണ്ടും എൻ്റെ സുഹൃത്ത് ബലം കൊണ്ടും എത്ര കോടി വേണമെങ്കിലും ഉണ്ടാക്കാൻ കഴിയുന്ന ഒരാളാണ് താൻ എന്നും അജയ് തറയിലിനെ പോലെ ഒരാളല്ല താൻ എന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News