കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ നിന്നും മോർച്ചറിയിലേക്ക് ; രമേശ് ചെന്നിത്തല.
Thiruvananthapuram, 1 മാര്‍ച്ച് (H.S.) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഞ്ചുപേർ തീപിടുത്തത്തിൽ മരിച്ചത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം വെന്റീലേറ്ററിൽ നിന്ന
ramesh chennithala


Thiruvananthapuram, 1 മാര്‍ച്ച് (H.S.)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഞ്ചുപേർ തീപിടുത്തത്തിൽ മരിച്ചത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം വെന്റീലേറ്ററിൽ നിന്നും മോർച്ചറിയിലേക്ക് നീങ്ങുകയാണ്.

സിപിഎമ്മിൽ പിണറായി വിജയനൊപ്പം നിന്നിരുന്ന നേതാക്കൾ ഓരോരുത്തരായി അദ്ദേഹത്തെ വിട്ടു പോവുകയാണ്. കേരളത്തിലെ സിപിഎം ഒരു വൻ തകർച്ചയിലാണ്. അപചയം കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളരെ വലുതായി ബാധിച്ചിരിക്കുന്നു.

വളരെ പ്രധാനപ്പെട്ട നേതാക്കന്മാർ പാർട്ടിയുടെ ഇന്നത്തെ പോക്കിൽ പ്രതിഷേധിച്ചുകൊണ്ട് പാർട്ടി വിട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്തും സിപിഎം നേരിട്ടിട്ടില്ലാത്ത അപച യമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. പാർട്ടി വിടുന്ന ഓരോ നേതാക്കന്മാരും പാർട്ടിക്കകത്ത് നടക്കുന്ന സംഭവങ്ങളെപ്പറ്റി പറയുന്നത് കേൾക്കുമ്പോൾ നമ്മളൊക്കെ അത്ഭുതപ്പെടും. ഇത്രയും വലിയ ഏകാധിപത്യവും അരാജകത്വവും മറ്റൊരു പാർട്ടിയിലും നമുക്ക് കാണാൻ സാധിക്കില്ല. അതാണ് പാർട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആളുകൾ, നേതാക്കന്മാർ പാർട്ടി വിട്ടുപോകുമ്പോൾ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അപ്പോൾ ഈ തിരഞ്ഞെടുപ്പോടു കൂടി സിപിഎമ്മിന് ബംഗാളിലെ പാത പിന്തുടരേണ്ടി വരും എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.

എല്ലാ സീറ്റും യുഡിഫ് ജയിക്കാൻ സാധ്യതയുള്ള ഒരു ജില്ലയാണ് കോട്ടയം ജില്ല. അതിനുവേണ്ടിയിട്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളൂ, സ്ഥാനാർത്ഥികളുടെ ലിസ്റ്റ് വന്നു പ്രവർത്തനങ്ങളുമായി സജീവമായി പ്രവർത്തകരും നേതാക്കളും ഒരു മനസ്സോടെ രംഗത്തിറങ്ങി പ്രവർത്തിക്കുന്ന ഒരു സാഹചര്യമാണ്.

ജോസഫ് വാഴയ്ക്കൻ പാർട്ടിയുടെ സമുന്നതനായ നേതാവാണ്. കെഎസ്‌യുവിന്റെ പ്രസിഡന്റ് ആയിരുന്നു, കെപിസിസിയുടെ ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ്, ഇപ്പോൾ രാഷ്ട്രീയ കാര്യ സമിതി അംഗമാണ്, മുൻ എംഎൽഎയുമായിരുന്നു. കഴിഞ്ഞ തവണ അദ്ദേഹം മത്സരിച്ചത് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലാണ്. ഇത്തവണ അദ്ദേഹത്തിന് സീറ്റ് കൊടുക്കണം എന്നൊരു പൊതുവായ ധാരണ ഉണ്ടായിരുന്നു. അദ്ദേഹം സീറ്റിന് അർഹനായ വ്യക്തിയാണ്. അദ്ദേഹത്തിന് ഇപ്പോൾ നിർഭാഗ്യവശാൽ അദ്ദേഹത്തിന് സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ഒരു സത്യമാണ്. പക്ഷേ അദ്ദേഹം ഒരു പാർട്ടി നേതാവ് എന്ന നിലയിൽ വളരെ പക്വമായ നിലപാട് സ്വീകരിച്ചതിനെ ഞാൻ അഭിനന്ദിക്കുകയാണ്.

ചിലപ്പോൾ നമ്മുടെ പാർട്ടിക്കകത്ത് പല കാരണങ്ങൾ കൊണ്ട് സീറ്റ് കൊടുക്കേണ്ട പല അർഹരായ ആളുകൾക്കും കൊടുക്കാൻ കഴിയാതെ വരും. പാർട്ടിക്കകത്ത് ധാരാളം ആളുകൾ സീറ്റിന് അർഹതപ്പെട്ട ആളുകളാണ്. പക്ഷേ അവർക്ക് നമ്മൾ പലപ്പോഴും സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല എന്ന് വരും. അത് അവരുടെ അവരെ മോശമാക്കി കാണിക്കാനോ അല്ലെങ്കിൽ അവരുടെ കഴിവില്ലായ്മയാണെന്നോ ഒരിക്കലും നമ്മൾ പറയില്ല. കഴിവുള്ള ധാരാളം നേതാക്കന്മാർ പാർട്ടിയിലുണ്ട്. ജോസഫ് വാഴയ്ക്കന് സീറ്റ് കൊടുക്കണമെന്നായിരുന്നു ഞങ്ങളുടെ കമ്മിറ്റിക്കകത്ത് ഉണ്ടായിരുന്ന പൊതുതീരുമാനം. പക്ഷേ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി വന്നപ്പോഴാണ് അതിൽ മറ്റൊരു തീരുമാനം ഉണ്ടായത്. അപ്പോൾ ഏതായാലും അദ്ദേഹത്തിന് വിഷമമുണ്ട് അത് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലാവുന്ന കാര്യമാണ്. ഏതായാലും അത് അദ്ദേഹം ഒരു പാർട്ടി നേതാവ് എന്ന നിലയിൽ എടുത്ത നിലപാടിനോട് ഞാൻ വളരെയേറെ സന്തോഷം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുകയാണ്.

അദ്ദേഹത്തിന് ഞാൻ ഇരുന്ന കാലഘട്ടങ്ങളിലെല്ലാം സീറ്റ് കൊടുത്തിട്ടുണ്ട്. സിറ്റിംഗ് എംഎൽഎ ആയ ജോർജ്ജ് മാത്യുവിനെ പോലും മാറ്റിയിട്ട് സീറ്റ് കൊടുത്തിട്ടുണ്ട്. പക്ഷേ ഇത്തവണയും കൊടുക്കണമെന്ന് തന്നെയായിരുന്നു നമ്മുടെ ആഗ്രഹം. നിരവധി നേതാക്കന്മാരുണ്ട് എല്ലാവർക്കും നമുക്ക് സീറ്റ് കൊടുക്കാൻ കഴിഞ്ഞു എന്ന് വരില്ല. പാർട്ടി തീരുമാനിച്ചാൽ എല്ലാ പ്രവർത്തകരും നേതാക്കളും ഒരു മനസ്സോടെ തന്നെ പ്രവർത്തിക്കും ആരും മാറി നിൽക്കില്ല. ജോസഫ് വാഴക്കൻ കോൺഗ്രസിലെ സമുന്നതനായ നേതാവാണ്.എല്ലാവരും പാർട്ടിയോട് ഒപ്പം അടിയുറച്ചു നിൽക്കും. ഇന്നിപ്പോൾ വേണ്ടത് ഒരു ഭരണമാറ്റമാണ്. പത്തു വർഷത്തെ ഭരണത്തെ ജനങ്ങൾ മടുത്തിരിക്കുന്നു. ആ ഭരണത്തിൽ ഏറ്റവും കൂടുതൽ ജനദ്രോഹം നടത്തിയ ഒരാളാണ് ഇന്നത്തെ വാസവൻ എന്ന മന്ത്രി. ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റാൻ സഹായിച്ച വ്യക്തിയാണ്. എല്ലാ കൊള്ളക്കാരെയും സംരക്ഷിച്ച ആളാണ്. സ്വർണ്ണക്കൊള്ളയിൽ വ്യക്തമായ പങ്ക് വഹിച്ച ഒരാളാണ് അദ്ദേഹം. ഇത്രയും നേതാക്കന്മാർ ജയിലിൽ പോയിട്ടും വാസവൻ ഒരക്ഷരം മിണ്ടിയില്ലല്ലോ. സ്വർണ്ണക്കൊള്ള നടത്തിയആളുകളെ സംരക്ഷിക്കുകയല്ലേ ചെയ്തത്. അവിടെ നടന്ന അയ്യപ്പസംഗമം പോലെയൊരു തട്ടിക്കൂട്ട് പരിപാടിക്ക് ഏഴു കോടി രൂപ ചിലവഴിച്ച ആളല്ലേ ഈ മന്ത്രി. ഇപ്പോൾ മന്ത്രി പറയുന്നത് അതെല്ലാം ദേവസ്വം ബോർഡാണെന്നാണ്. അങ്ങനെയുള്ള ഒരാളെ ഏറ്റുമാനൂരിലെ ജനങ്ങൾ തിരഞ്ഞെടുക്കും എന്ന വിശ്വാസം എനിക്കില്ല. മറ്റാരെക്കാളും ഏറ്റുമാനൂരിലെ ജനങ്ങളെ അറിയാവുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് വാസവന് ഒരു മറുപടി ജനങ്ങൾ നൽകും എന്നാണ് എന്റെ പൂർണ്ണമായ വിശ്വാസം.

അതൊക്കെ താല്കാലികമായ കാര്യങ്ങളാണ്. സ്വാഭാവികമായും ഇപ്പോൾ ഇടതുപക്ഷ മുന്നണിക്കെതിരെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെ നാല് സീറ്റിൽ ഇതുവരെ ഇടത് മുന്നണിക്ക് സ്ഥാനാർത്ഥിയില്ല. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ്സുകാരെ തിരഞ്ഞു നടക്കുകയാണ് ഓരോ സ്ഥലങ്ങളിൽ. ഒറ്റാലുമായി നടക്കുകയാണ് ആരെ കിട്ടുമെന്ന് അറിഞ്ഞു കൊണ്ട്. ആ ഒറ്റാലിനകത്ത് ആരെങ്കിലും കേറുമോ എന്ന് കരുതി നടക്കുകയാണ്. ആ ഗതികേട് ഏതായാലും ഞങ്ങൾക്കില്ല ഞങ്ങൾ 140 സീറ്റിലും പ്രഖ്യാപിച്ചു. എം എ ഗോവിന്ദൻ ഇപ്പോൾ ഒറ്റാലുമായി നടക്കുകയാണ് ആരെങ്കിലും ഇതിൽ കിട്ടുമെന്ന് വിചാരിച്ച്. ആ ഗതികേട് ഏതായാലും ഞങ്ങൾക്കില്ല ഞങ്ങൾ 140 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.

ഘടകകക്ഷികളുടെ സീറ്റ് വിഭജനം ഒരു തർക്കവുമില്ലാതെ പൂർത്തിയാക്കി. കേരള കോൺഗ്രസ് ഒരു മാന്യത കാണിച്ചു. ഒരു തവണത്തേക്കാണെങ്കിൽ പോലും അവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. അപ്പോൾ അങ്ങനെ ഒരു സാഹചര്യം യുഡിഎഫിൽ ഉള്ളപ്പോൾ യുഡിഎഫിൽ കലഹം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് തെറ്റാണ്. ഇതിനകത്ത് ഒരു കലഹവുമില്ല പരിഭവങ്ങൾ ഉണ്ടാകും ആ പരിഭവങ്ങൾ ഞങ്ങൾ പരസ്പരം ചർച്ച ചെയ്ത് പ്രശ്നങ്ങൾ തീർത്ത് മുന്നോട്ടു പോകും.

പൊളിക്കുന്ന കാര്യം ആര് പൊളിച്ചു? ഇടതുപക്ഷം. അത് നല്ലതാണ് അദ്ദേഹത്തിന് കൂടുതൽ വോട്ട് കിട്ടും. രണ്ടുമൂന്ന് ഓഫീസ് കൂടി അദ്ദേഹത്തിന്റെ പൊളിച്ചാൽ കുഞ്ഞികൃഷ്ണൻ അവിടെനിന്ന് വിജയിക്കും. അപ്പോൾ അതുകൊണ്ട് അത് ഏതായാലും അദ്ദേഹത്തോട് സ്നേഹമുള്ളവരാരെങ്കിലും ചെയ്തതായിരിക്കും. തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയുടെ ഓഫീസ് പൊളിച്ചാൽ അത് ആർക്കായിരിക്കും ഗുണമുണ്ടാകുന്നത്? അപ്പോൾ അതുകൊണ്ട് ഒന്ന് രണ്ട് ഓഫീസ് കൂടി പൊളിക്കാനാണ് എനിക്ക് പയ്യന്നൂരിലെ സിപിഎമ്മുകാരോട് അഭ്യർത്ഥിക്കാനുള്ളത്. പയ്യന്നൂരിൽ ഇപ്പോൾ പാർട്ടി ഗ്രൂപ്പില്ല എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും.

140-ൽ 92 സീറ്റ് കോ

ൺഗ്രസ് മത്സരിക്കുന്നുണ്ട്. പിന്നെ ചില ഘട്ടങ്ങളിൽ സിപിഎം വിട്ട നേതാക്കൾക്ക് ആളുകൾക്ക് ഒരു പൊതു പിന്തുണ നൽകണം എന്നൊരു അഭിപ്രായം പാർട്ടിയിൽ ഉണ്ടായി. അങ്ങനെയാണ് അവർക്ക് ഞങ്ങൾ പിന്തുണ കൊടുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News