Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 മാര്ച്ച് (H.S.)
കരസേനയിൽ അഗ്നിവീര് ആകാൻ അവസരം : ഓണ്ലൈന് രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും.ഭാരതീയ കരസേനയിലേക്ക് അഗ്നിവീര് തിരഞ്ഞെടുപ്പിനുള്ള ഓണ്ലൈന് രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും.
തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത് സ്കീമിന് കീഴിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്നിവീർ ഇൻടേക്കിനുള്ള സെലക്ഷൻ ടെസ്റ്റിനായി കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ (അതായത്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
അഗ്നിവീര് ജനറല് ഡ്യൂട്ടി, അഗ്നിവീര് ടെക്നിക്കല്, അഗ്നിവീര് ക്ലര്ക്ക്/സ്റ്റോര് കീപ്പര് ടെക്നിക്കല്, അഗ്നിവീര് ട്രേഡ്സ്മാന് എന്നീ വിഭാഗങ്ങള്ക്കായാണ് ഈ തിരഞ്ഞടുപ്പ്.
രണ്ട് ഘട്ടങ്ങളിലായാണ് അഗ്നിവീർ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓണ്ലൈന് കമ്പ്യൂട്ടര് അധിഷ്ഠിത എഴുത്തുപരീക്ഷ (ഓണ്ലൈന് CEE), റിക്രൂട്ട്മെൻ്റ് റാലി എന്നീ രണ്ട് ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെൻ്റ്. എല്ലാ ഉദ്യോഗാര്ത്ഥികളും www.joinindianarmy.nic.in -ലേക്ക് ലോഗിന് ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്രൊഫൈല് സൃഷ്ടിക്കുക. ഓണ്ലൈന് പരീക്ഷ 2026 ജൂണ് 01 മുതല് 15 വരെ ആയിരിക്കും.
അഗ്നിവീര് ഉദ്യോഗാര്ത്ഥികള്ക്ക് അവരുടെ യോഗ്യതയെ അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ട് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. രണ്ട് ഓപ്ഷനുകള്
തിരഞ്ഞെടുക്കുമ്പോൾ ഉദ്യോഗാര്ത്ഥികള് രണ്ട് വിഭാഗങ്ങളുടേയും ഫോമുകള് വെവ്വേറെ പൂരിപ്പിച്ച്, രണ്ട് പൊതു പ്രവേശന പരീക്ഷകള്ക്ക് ഹാജരാകണം, എന്നിരുന്നാലും,
ഉയരന്ന ശാരീരികക്ഷമതാ പരീക്ഷ, ശാരീരിക അളവ് വേണ്ടി വരുന്ന വിഭാഗത്തിന് തിരഞ്ഞെടുക്കുന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ട്, ഒരു റിക്രൂട്ട്മെൻ്റ് റാലിയും, മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്താൽ മതി. അപേക്ഷാ ഘട്ടത്തില് തന്നെ ഉദ്യോഗാർത്ഥി വിഭാഗങ്ങളുടെ മുന്ഗണന രേഖപ്പെടുത്തണം. റിക്രൂട്ട്മെൻ്റ് റാലി പൂര്ത്തിയാക്കിയ ശേഷം അന്തിമ ഓപ്ഷന് ചോദിക്കുന്നതാണ്.
പത്താം ക്ലാസ്, 12 ക്ലാസ് ബോര്ഡ് പരീക്ഷകളില് പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്ത്ഥികള്ക്കും ആവശ്യമായ മറ്റെല്ലാ യോഗ്യതകളും പൂര്ത്തീകരിച്ചിട്ടുണ്ടെങ്കില് അപേക്ഷിക്കാന് അര്ഹതയുണ്ട്. എന്നിരുന്നാലും, അത്തരം ഉദ്യോഗാര്ത്ഥികളെ, റിക്രൂട്ട്മെൻ്റ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തില് യഥാര്ത്ഥ മാര്ക്ക് ഷീറ്റ് ഹാജരാക്കുമ്പോള് മാത്രമേ അവരെ തിരഞ്ഞെടുക്കുകയുള്ളൂ. ഇന്ത്യന് ആര്മിയിലേക്കുള്ള റിക്രൂട്ട്മെൻ്റ് തിരഞ്ഞെടുപ്പ് പൂര്ണ്ണമായും നിഷ്പക്ഷവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്. ഉദ്യോഗാര്ത്ഥികള്, റിക്രൂട്ടിംഗ് ഏജൻ്റുമാരെന്നു വ്യാജേന വരുന്ന വ്യക്തികള്ക്ക് മുന്നിൽ ഇരയാകരുതെന്ന് അഭ്യർത്ഥിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR