Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 മാര്ച്ച് (H.S.)
കഴക്കൂട്ടം NDA-BJP സ്ഥാനാർത്ഥി വി.മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു . പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ആഹ്വാനം ചെയ്യുന്ന അഴിമതിമുക്ത - വികസന രാഷ്ട്രീയം കഴക്കൂട്ടത്തും യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് വി.മുരളീധരൻ പറഞ്ഞു. ഒന്നാംഘട്ട പ്രചാരണം പൂർത്തിയാകവേ ജനങ്ങൾ നൽകുന്ന പിന്തുണ കഴക്കൂട്ടം മാറ്റത്തിന് ഒരുങ്ങിയെന്നത് വ്യക്തമാക്കുന്നുവെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
രാവിലെ 8.00 മണിക്ക് കണ്ണംമൂല ചട്ടമ്പിസ്വാമി ക്ഷേത്രത്തിൽ നിന്നാണ് പത്രിക സമർപ്പണ യാത്ര വി മുരളീധരൻ ആരംഭിച്ചത് . ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും മണ്ണന്തല മഹാത്മാ അയ്യങ്കാളി സാംസ്കാരിക വേദിയിലും പുഷ്പാർച്ചന നടത്തി . കുടപ്പനക്കുന്ന് കളക്ട്രേറ്റിൽ വ രണാധികാരിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്
കാട്ടാക്കട നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു . വെള്ളയമ്പലം ജില്ല വ്യവസായ കേന്ദ്രത്തിലെ മേധാവിക്ക് മുമ്പാകെയാണ്പ ത്രിക സമർപ്പിച്ചത് . നാമ നിർദ്ദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം മാറനല്ലൂരിലെ ഓട്ടോ തൊഴിലാളികൾ കൈമാറി. റോഡ് വികസന അടക്കമുള്ള പ്രശ്നങ്ങൾ മണ്ഡലത്തിൽ പരിഹാരം കാണണമെന്ന് ഓട്ടോതൊഴിലാളികൾ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ ജില്ലാ കലക്ട്രേറ്റിൽ വരണാധികാരിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണത്തിന് മുന്നോടിയായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
08.30ന് കരിക്കകത്തെ സഖാവ് ജവഹർ സ്മൃതി മണ്ഡപത്തിലും, തുടർന്ന് കരിക്കകത്തെ ചട്ടമ്പി സ്വാമി മണ്ഡപത്തിലും പുഷ്പാർചന നടത്തി.
09.00ന് ആറ്റിപ്രയിലെ സഖാവ് തോപ്പിൽ ധർമ്മരാജൻ സ്മൃതി മണ്ഡപം,
09.15ന് സഖാവ് ആറ്റിപ്ര സദാനന്ദൻ സ്മൃതി മണ്ഡപം,
09.30ന് സഖാവ് കാട്ടായിക്കോണം വി ശ്രീധർ സ്മൃതി മണ്ഡപം,
09.45ന് സഖാവ് കാട്ടായിക്കോണം അരവിന്ദൻ സ്മൃതി മണ്ഡപം,
10.00 മണിക്ക് സഖാവ് കാട്ടായിക്കോണം സദാനന്ദൻ സ്മൃതി മണ്ഡപം എന്നിവിടങ്ങളിലും,
പൊട്ടക്കുഴി എകെജി പാർക്കിലെ എകെജി പ്രതിമയ്ക്ക് മുന്നിലും പുഷ്പാർച്ചനും നടത്തി. ചെമ്പഴന്തി ഗുരുകുലം, അയ്യങ്കാളി സ്മൃതി മണ്ഡപം, കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപം പുഷ്പാർച്ചന നടത്തിയ ശേഷമാണ് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ കലക്ട്രേറ്റിലേക്ക് എത്തിയത്.
മൂന്നാം തവണയും ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും, എൽഡിഎഫിൻ്റെ വിജയം സുനിശ്ചിതമെന്നും പത്രിക സമർപ്പണത്തിന് ശേഷം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. LDF കഴക്കൂട്ടം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സി ലെനിൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക് തുടങ്ങി മറ്റ് എൽഡിഎഫ് നേതാക്കളും പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR