വിദ്വേഷ പരാമർശങ്ങൾ ; പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്ന് പിസി ജോർജ്ജ്
Kottayam , 21 മാര്ച്ച് (H.S.) നിയമസഭാ തിരഞ്ഞെടുപ്പില് ഇക്കുറി പൂഞ്ഞാറില് നിന്ന് എന്ഡിഎ സ്ഥാനാര്ത്ഥിയായി മത്സരിക്കാന് ഒരുങ്ങുകയാണ് പിസി ജോര്ജ്. ക്രിസ്ത്യന് വോട്ടുകള്ക്കൊപ്പം മുസ്ലിം വോട്ടുകള് കൂടി പിടിക്കാനുള്ള പരിശ്രമത്തിലാണ് പിസി ജോര്ജ്. കഴിഞ്ഞ
P C Geroge


Kottayam , 21 മാര്ച്ച് (H.S.)

നിയമസഭാ തിരഞ്ഞെടുപ്പില് ഇക്കുറി പൂഞ്ഞാറില് നിന്ന് എന്ഡിഎ സ്ഥാനാര്ത്ഥിയായി മത്സരിക്കാന് ഒരുങ്ങുകയാണ് പിസി ജോര്ജ്.

ക്രിസ്ത്യന് വോട്ടുകള്ക്കൊപ്പം മുസ്ലിം വോട്ടുകള് കൂടി പിടിക്കാനുള്ള പരിശ്രമത്തിലാണ് പിസി ജോര്ജ്. കഴിഞ്ഞ വര്ഷം മുസ്ലിം വിരുദ്ധ പരാമര്ശം നടത്തിയതിന്റെ പേരില് പിസി ജോര്ജിനെതിരെ കേസെടുക്കുകയും മുന്കൂര് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്ന്ന് കോടതിയില് കീഴടങ്ങുകയും ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ തിരഞ്ഞെടുപ്പില് മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പരാമര്ശങ്ങളില് പിസി ജോര്ജ് മാപ്പ് ചോദിച്ചു. മാധ്യമങ്ങള്ക്ക് നല്കിയ പ്രതികരണത്തിലാണ് പിസി ജോര്ജ് മാപ്പ് ചോദിച്ചത്. പിസി ജോര്ജിന്റെ വാക്കുകള്: അവര് പലതും പറഞ്ഞപ്പോള് അരിശം തോന്നി, ഞാനും പലതും പറഞ്ഞു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ പരാമര്ശങ്ങളില് മാപ്പ് ചോദിക്കുന്നുവെന്നും പിസി ജോര്ജ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില് ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ആ വിഭാഗവുമായി നല്ല ബന്ധം ഇപ്പോഴുണ്ടാക്കാന് കഴിഞ്ഞിട്ടുണ്ട്. അവരും പരിപൂര്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എനിക്കും തെറ്റുപറ്റി. അതുകൊണ്ടാണ് ക്ഷമ പറയുന്നത്. അരിശം തോന്നി ഞാനും ഏതാണ്ടൊക്കെ പറഞ്ഞു. അങ്ങനെ ഒരു തെറ്റ് എന്റെ ഭാഗത്തുനിന്നുണ്ടായി. ഞാനതിന് അവരോട് പരസ്യമായി ക്ഷമ പറയുകയാണ്. അതല്ലേ അതിന്റെ മര്യാദ. പൊതുപ്രവര്ത്തകന് ആരോടും പിണങ്ങേണ്ട കാര്യമില്ല. വളരെ സന്തോഷമായിട്ട് പോകാന് കഴിയണം.

ഈ തിരഞ്ഞെടുപ്പില് താന് 100 ശതമാനവും ജയിക്കുമെന്ന് പിസി ജോര്ജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പൂഞ്ഞാറിലെ ജനങ്ങള് എന്നെ മറക്കുന്ന പ്രശ്നമില്ല. ഞാന് അവരുമായി അത്രയ്ക്ക് ബന്ധമുണ്ട്. ഈ നിയോജക മണ്ഡലത്തില് ഒരുപാട് കാര്യങ്ങള് ചെയ്യാനുണ്ട്. ഒത്തിരി കാര്യങ്ങള് ഞാന് ചെയ്തിട്ടുണ്ട്. അതിന്റെ തുടര് പ്രവര്ത്തനങ്ങള് ചെയ്യണം. കഴിഞ്ഞ അഞ്ചു കൊല്ലം പൂഞ്ഞാറിന് നഷ്ടപ്പെട്ടു. ഇപ്രാവശ്യം വിജയം അനായാസമാണ്. മകനും ജയിക്കാന് എല്ലാ സാധ്യതകളും ഉണ്ട്.

ചരിത്രത്തില് ആദ്യമായി പൂഞ്ഞാറിലെ ഒരു വീട്ടില് നിന്നും രണ്ട് എംഎല്എമാര് ഉണ്ടാകുമെന്നും പിസി ജോര്ജ് പറഞ്ഞു. പിസി ജോര്ജിനൊപ്പം തൊട്ടടുത്ത മണ്ഡലമായ പാലായില് മകന് ഷോണ് ജോര്ജും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായ കേരള കോണ്ഗ്രസ് എം സ്ഥാനാര്ത്ഥി സെബാസ്റ്റ്യന് കുളത്തുങ്കലിനോടാണ് പിസി ജോര്ജ് പരാജയപ്പെട്ടത്. വോട്ടര്മാരെ വെല്ലുവിളിച്ചുകൊണ്ട് പിസി ജോര്ജ് അന്നു നടത്തിയ പരാമര്ശങ്ങള് വലിയ വിവാദങ്ങള്ക്ക് വഴിവെച്ചിരുന്നു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News