Enter your Email Address to subscribe to our newsletters

Newdelhi , 21 മാര്ച്ച് (H.S.)
ആര്ക്കും അധികം ലഭിക്കാത്ത അപൂര്വമായ ഒരു ഭാഗ്യമാണ് സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറായ ദിയ കൃഷ്ണക്കും കുടുംബത്തിനും ലഭിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി കൃഷ്ണകുമാറിന്റെ പേര് ഉയർന്നുവന്നിരുന്നു.
കഴിഞ്ഞ ദിവസം പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും അമ്മ സിന്ധുവിനും മൂന്നു സഹോദരിമാര്ക്കും ഒപ്പം ദിയയും ഭര്ത്താവ് അശ്വിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില് എത്തി സന്ദര്ശിച്ചിരുന്നു. ഇപ്പോഴിതാ മറ്റാര്ക്കും ലഭിക്കാത്ത ഒരു അപൂര്വഭാഗ്യമാണ് എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഓമിക്ക് ലഭിച്ചത്.
ദിയ കൃഷ്ണയുടെ മകന് ഓമിക്ക് ഒപ്പമുള്ള ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക ഇന്സ്റ്റഗ്രാം പേജില് പങ്കുവെച്ചിരിക്കുകയാണ്. ഈ ചിത്രം ദേശീയതലത്തില് വൈറല് ആയിരിക്കുകയാണ്. കൃഷ്ണകുമാര് കുടുംബവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ പ്രധാനമന്ത്രി ഓമിയെ താലോലിക്കുന്ന ചിത്രമാണ് നരേന്ദ്രമോദി പങ്കുവെച്ചത്. കൂടിക്കാഴ്ചയിലെ ഏറ്റവും ഹൃദ്യമായ നിമിഷമായിരുന്നു ഇത്.
പ്രധാനമന്ത്രി ഈ ചിത്രത്തിന് നല്കിയ അടിക്കുറിപ്പും ശ്രദ്ധേയമായിട്ടുണ്ട്. 'ഇന്നലെ 7 ലോക് കല്യാണ് മാര്ഗത്തില് എത്തിയ ഒരു യുവ സുഹൃത്തിനൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്. നൂറു മില്യണിലേറെ ഫോളോവേഴ്സാണ് നരേന്ദ്ര മോദിക്കുള്ളത്. അതില് തന്നെ വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും ലോക നേതാക്കളുമൊക്കെ ഉള്പ്പെടുന്നുണ്ട്. അതിനാല് ഈ ചിത്രം ലോകം മുഴുവന് വൈറലാകും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കമന്റ് ബോക്സ് മുഴുവന് മലയാളികള് തൂക്കിയിരിക്കുകയാണ്. നിരവധി മലയാളികളാണ് ഇത് ഞങ്ങളുടെ ഓമിയാണെന്ന് അഭിപ്രായം പങ്കുവെക്കുന്നത്
കഴിഞ്ഞ ദിവസമാണ് പിതാവ് കൃഷ്ണകുമാറിനും സഹോദരിമാരായ അഹാനയ്ക്കും ഇഷാനിക്കും ഹന്സികയ്ക്കും ഒപ്പം ദിയയും ഭര്ത്താവ് അശ്വിനും ഡല്ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്ശിച്ചത്. ഈ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള് കൃഷ്ണകുമാറും ദിയയും ഉള്പ്പെടെ കുടുംബാംഗങ്ങള് എല്ലാവരും സമൂഹ മാധ്യമങ്ങളില് പങ്കുവെച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ് മാര്ഗില് എത്തിയാണ് കുടുംബം മോദിയെ സന്ദര്ശിച്ചത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ചിത്രങ്ങള് വൈറലായതിനു പിന്നാലെയാണ് സാക്ഷാല് പ്രധാനമന്ത്രി തന്നെ ഓമിക്ക് ഒപ്പമുള്ള ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. ലക്കി ബോയ് എന്നാണ് നിരവധി പേര് ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR