ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയിരുന്ന താാത്ക്കാലിക നിരക്ക് പരിധി പിൻവലിച്ച് വ്യോമയാന മന്ത്രാലയം
Newdelhi , 22 മാര്ച്ച് (H.S.) ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയിരുന്ന താാത്ക്കാലിക നിരക്ക് പരിധി പിൻവലിച്ച് വ്യോമയാന മന്ത്രാലയം. മേഖലയിലുടനീളമുള്ള വിമാന സർവീസുകളിൽ സ്ഥിരത കൈവരിക്കുന്നതിനായാണ് തീരുമാനം. തിങ്കളാഴ്ച (മാർച്ച് 23) മുതൽ വിമാന
Domestic flight ticket


Newdelhi , 22 മാര്ച്ച് (H.S.)

ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയിരുന്ന താാത്ക്കാലിക നിരക്ക് പരിധി പിൻവലിച്ച് വ്യോമയാന മന്ത്രാലയം. മേഖലയിലുടനീളമുള്ള വിമാന സർവീസുകളിൽ സ്ഥിരത കൈവരിക്കുന്നതിനായാണ് തീരുമാനം. തിങ്കളാഴ്ച (മാർച്ച് 23) മുതൽ വിമാന ടിക്കറ്റ് നിരക്കുകളുടെ പരിധി നീക്കം ചെയ്തത് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടതിനെത്തുടർന്നാണ് ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് താാത്ക്കാലിക നിരക്ക് പരിധി ഏർപ്പെടുത്തിയിരുന്നത്. 2025 ഡിസംബർ ആറിന് നടപ്പാക്കിയ പരിധി, ഇൻഡിഗോയുടെ വലിയ തോതിലുള്ള വിമാന സർവീസ് തടസങ്ങളെത്തുടർന്ന് ടിക്കറ്റ് നിരക്കുകളിൽ അസാധാരണമായി വരുത്തിയ വർധനവ് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും താങ്ങാനാവുന്ന നിരക്ക് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രാലയം ഉത്തരവിൽ പറഞ്ഞു.

നിരക്ക് നിർണയ അച്ചടക്കം പാലിക്കണമെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. യാത്രക്കാരുടെ താത്പര്യങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് നിരക്കുകൾ ന്യായമായും സുതാര്യമായും വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതായും തുടരണമെന്ന് ഊന്നിപ്പറഞ്ഞു.

പ്രത്യേകിച്ച് പീക്ക് ഡിമാൻഡ്, തടസങ്ങൾ അല്ലെങ്കിൽ അടിയന്തരാവസ്ഥ സമയങ്ങളിൽ നിരക്കുകളിൽ അമിതമായതോ അന്യായമായതോ ആയ വർധനവ് നിരീക്ഷിക്കപ്പെട്ടാൽ, അത് ഗൗരവമായി കാണുമെന്നും മന്ത്രാലയം പറഞ്ഞു. മന്ത്രാലയം വിമാന ടിക്കറ്റ് നിരക്കുകളുടെ പ്രവണതകൾ തത്സമയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും, ഉത്തരവിൽ പറയുന്നു.

നിലവിലുള്ള സാഹചര്യം സ്ഥിരത കൈവരിച്ചു. മേഖലയിലുടനീളമുള്ള പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുകയും സാധാരണ നിലയിലാക്കുകയും ചെയ്തു. അവലോകനത്തിന് ശേഷം, ഏർപ്പെടുത്തിയ നിരക്ക് പരിധി 2026 മാർച്ച് 23 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ പിൻവലിക്കാൻ തീരുമാനിച്ചു പ്രസ്താവനയിൽ പറഞ്ഞു.

ഇൻഡിഗോയുടെ വിമാന സർവീസുകൾ വലിയ തോതില് തടസപ്പെട്ടപ്പോൾ ചില വിമാനക്കമ്പനികൾ അസാധാരണമാം വിധം ഉയർന്ന വിമാന ടിക്കറ്റുകൾ ഈടാക്കുന്നത് മന്ത്രാലയം ഗൗരവമായി എടുത്തിരുന്നു.

ആഭ്യന്തര ഇക്കണോമി വിമാന ടിക്കറ്റുകളുടെ പരിധി 7,500 രൂപ (500 കിലോമീറ്ററിൽ താഴെ) മുതൽ 18,000 രൂപ (1,500 കിലോമീറ്ററിൽ കൂടുതൽ) വരെയാണ്. നിര്ദ്ദേശങ്ങള് വിമാനക്കമ്പനികളെ കാര്യമായ സാമ്പത്തിക സമ്മര്ദ്ദത്തിലാക്കുന്നുവെന്ന് ഇന്ഡിഗോ, എയര് ഇന്ത്യ, സ്പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ പ്രതിനിധികള് ഉള്പ്പെടുന്ന ഫെഡറേഷന് ഓഫ് ഇന്ത്യന് എയര്ലൈന്സ് മന്ത്രാലയത്തെ അറിയിച്ചതിനെ തുടര്ന്നാണ് ഈ തീരുമാനം. പ്രവര്ത്തന ചെലവ് വന്തോതില് വര്ദ്ധിച്ചിരിക്കുന്നുവെന്നും കമ്പനികള് മന്ത്രാലയത്തെ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News