പാചകവാതക പ്രതിസന്ധിയ്ക്ക് താൽക്കാലിക ആശ്വാസം: കേന്ദ്രം 20% വാണിജ്യ സിലിണ്ടറുകൾ അധികമായി അനുവദിക്കും
Kerala, 22 മാര്ച്ച് (H.S.) സംസ്ഥാനം നേരിടുന്ന പാചകവാതക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20% വാണിജ്യ സിലിണ്ടറുകൾ അധികമായി അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കപ്പെട്ടത്. ഇതോടെ ഹോട്ടൽ ആൻഡ് റസ്
LPG GAS CRISIS INDIA


Kerala, 22 മാര്ച്ച് (H.S.)

സംസ്ഥാനം നേരിടുന്ന പാചകവാതക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20% വാണിജ്യ സിലിണ്ടറുകൾ അധികമായി അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കപ്പെട്ടത്. ഇതോടെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നാളെ നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവെച്ചു.. വാണിജ്യ സിലിണ്ടറുകൾ ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് 70% ത്തോളം ഹോട്ടലുകൾ അടഞ്ഞു കിടക്കുന്നതയാണ് അസോസിയേഷൻ പറയുന്നത്..

വാണിജ എൽപിജി സിലിണ്ടറുകളെ മാത്രം ആശ്രയിക്കുന്ന ഹോട്ടലുകളാണ് അടഞ്ഞുകിടക്കുന്നത്.. ഗ്രാമപ്രദേശങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കുന്ന ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്..

20% സിലിണ്ടറുകൾ കൊണ്ടുമാത്രം നിലവിലെ പ്രശ്നം പരിഹരിക്കാൻ ആകില്ല എന്നാണ് ഹോട്ടൽ ഉടമകൾ വ്യക്തമാക്കുന്നത്.. എന്നിരുന്നാലും നേരിയ ആശ്വാസം നിലവിലെ നടപടിയിലൂടെ ഉണ്ടാകും.. കഴിഞ്ഞദിവസം ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇന്ധന കമ്പനി ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു മാർച്ച്..

ഇന്നലെ പെട്രോളിയം മന്ത്രി സുരേഷ് ഗോപിയുമായി ഹോട്ടൽ ഉടമകളുടെ സംഘടന ചർച്ച നടത്തിയിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി കേന്ദ്രസർക്കാറുമായി സംസാരിച്ച് 20% സിലിണ്ടറുകൾ അനുവദിക്കാമെന്ന് തീരുമാനിച്ചത്.. ഉറപ്പ് പാലിച്ചില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിട്ട് സമരം നടത്താനാണ് തീരുമാനം..

ആവശ്യത്തിന് വാണിജ്യ സിലിണ്ടറുകൾ ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ ഇന്ത്യൻ കോഫി ഹൗസ് അടച്ചിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കാന്റീൻ മാനേജർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് കത്ത് നൽകിയിരുന്നു.. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ഈ കത്ത് സപ്ലൈ ഓഫീസർക്ക് കൈമാറി.. തുടർന്ന് പരിമിതമായ അളവിൽ സിലിണ്ടറുകൾ നൽകാമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇന്ത്യൻ കോഫി ഹൗസിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്..

പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. പശ്ചിമേഷൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് എൽപിജി സിലിണ്ടറുകൾക്ക് സംസ്ഥാനത്ത് വലിയ ക്ഷാമം ഏർപ്പെട്ടത്..

വീടുകളിലേക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് നിയന്ത്രണമില്ലാത്തതിനാൽ ആശ്വാസകരമാണ്.. എന്നാൽ ഹോട്ടലുകളിൽ ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകൾക്കാണ് പ്രതിസന്ധി. പ്രതിസന്ധി ആയതോടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമായി.. ഇത് കണ്ടെത്തുന്നതിന് ഭക്ഷ്യവകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങിയിരുന്നു.. കരിഞ്ചന്തയിൽ വലിയ വിലയാണ് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക്.. ഇതും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News