മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനം നാളെ മുതൽ
Kerala, 22 മാര്ച്ച് (H.S.) എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചമുതൽ ജില്ലകളിൽ പര്യടനം നടത്തും. ഏപ്രിൽ മൂന്നുവരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളിൽ പ്രസംഗിക്കും. സിപിഐ എം നേതാക്കളായ എം എ ബേബി, എം വി ഗോവിന്ദ
Pinarayi Vijayan


Kerala, 22 മാര്ച്ച് (H.S.)

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ചമുതൽ ജില്ലകളിൽ പര്യടനം നടത്തും. ഏപ്രിൽ മൂന്നുവരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളിൽ പ്രസംഗിക്കും. സിപിഐ എം നേതാക്കളായ എം എ ബേബി, എം വി ഗോവിന്ദൻ, എ വിജയരാഘവൻ, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജൂ കൃഷ്ണൻ, മറിയം ധാവ്ളെ, സുഭാഷിണി അലി തുടങ്ങിയവരും വിവിധയിടങ്ങളിൽ പൊതുയോഗങ്ങളിൽ സംസാരിക്കും.

മുഖ്യമന്ത്രിയുടെ പര്യടനത്തിന് തിങ്കളാഴ്ച പത്തനംതിട്ടയിലാണ് തുടക്കം. ദിവസം നാലു കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 24ന് ഇടുക്കി, 25ന് കോട്ടയം, 26ന് എറണാകുളം, 27ന് തൃശൂർ, 28ന് പാലക്കാട്, 29ന് മലപ്പുറം, 30ന് കൊല്ലം, 31ന് തിരുവനന്തപുരം, ഏപ്രിൽ ഒന്നിന് ആലപ്പുഴ, രണ്ടിന് കോഴിക്കോട്, മൂന്നിന് കണ്ണൂർ എന്നിങ്ങനെയാണ് പര്യടനം.

എം എ ബേബി

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി 28ന് കണ്ണൂർ ജില്ലയിലാണ്. 29ന് കാസർകോട്, 30ന് കോഴിക്കോട്, 31ന് വയനാട്, ഏപ്രിൽ ഒന്നിന് മലപ്പുറം, രണ്ടിന് തൃശൂർ, മൂന്നിന് എറണാകുളം, നാലിന് കോട്ടയം, അഞ്ചിന് തിരുവനന്തപുരം, ആറിനും ഏഴിനും കൊല്ലം.

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ 29ന് തിരുവനന്തപുരം ജില്ലയിലാണ്. 30ന് ആലപ്പുഴ, 31ന് കൊല്ലം, ഏപ്രിൽ ഒന്നിന് എറണാകുളം, രണ്ടിന് വയനാട്, മൂന്നിന് കോഴിക്കോട്, നാലിന് പാലക്കാട്, അഞ്ചിന് തൃശൂർ, ആറിന് മലപ്പുറം.

സിപിഐ എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് 30ന് തിരുവനന്തപുരം ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കും. 31ന് കൊല്ലം, ഏപ്രിൽ ഒന്നിന് കോട്ടയം, രണ്ടിന് എറണാകുളം, മൂന്നിന് പാലക്കാട്, നാലിന് കോഴിക്കോട്, അഞ്ചിന് കണ്ണൂർ, ആറിന് കാസർകോട്.

ബൃന്ദാ കാരാട്ട് 27ന് തിരുവനന്തപുരം ജില്ലയിലാണ്. 28ന് പത്തനംതിട്ടയിലും കൊല്ലത്തും. 29ന് ആലപ്പുഴ, 30ന് എറണാകുളം, 31ന് തൃശൂർ, ഏപ്രിൽ ഒന്നിന് പാലക്കാട്, രണ്ടിന് മലപ്പുറം, മൂന്നിന് കോഴിക്കോട്, നാലിന് കണ്ണൂർ.

പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ 28ന് പത്തനംതിട്ട, 29ന് കോട്ടയം, 30ന് ഇടുക്കി, 31ന് എറണാകുളം, ഏപ്രിൽ ഒന്നിന് പാലക്കാട്, രണ്ടിന് തൃശൂർ, മൂന്നിന് കോഴിക്കോട്, നാലിന് വയനാട്, അഞ്ചിന് കാസർകോട്, ആറിനും ഏഴിനും കണ്ണൂരിലും പരിപാടികളിൽ പങ്കെടുക്കും

പൊളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെ 30ന് കണ്ണൂർ, 31ന് കോഴിക്കോട്, ഏപ്രിൽ ഒന്നിന് മലപ്പുറം, രണ്ടിന് എറണാകുളം, മൂന്നിന് ഇടുക്കി, നാലിന് ആലപ്പുഴ, അഞ്ചിന് കൊല്ലം, ആറിന് തിരുവനന്തപുരം.

സുഭാഷിണി അലി

30ന് പാലക്കാട്, 31ന് എറണാകുളം, ഏപ്രിൽ ഒന്നിന് ആലപ്പുഴ, രണ്ടിന് പത്തനംതിട്ട, മൂന്നിന് തിരുവനന്തപുരം, നാലിന് കാസർകോട്, അഞ്ചിന് കണ്ണൂർ, ആറിന് പാലക്കാട്. എന്നിങ്ങനെയാണ് എൽഡിഎഫ് നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തീരുമാനിച്ചിരിക്കുന്നത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News