വിവാദ പരാമർശം, ആർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ നിർദ്ദേശം
Thiruvananthapuram , 22 മാര്ച്ച് (H.S.) കേരളാ നിയമസഭാ പൊതു തെരഞ്ഞെടുപ്പ് 2026 ലെ പെരുമാറ്റച്ചട്ട പ്രകാരം, വിവാദ പരാമർശം നടത്തിയ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും നിയുക്ത ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ അഡ്വ.ബി.ഗോപാലകൃഷ്ണനെതി
B Gopalakrishnan


Thiruvananthapuram , 22 മാര്ച്ച് (H.S.)

കേരളാ നിയമസഭാ പൊതു തെരഞ്ഞെടുപ്പ് 2026 ലെ പെരുമാറ്റച്ചട്ട പ്രകാരം, വിവാദ പരാമർശം നടത്തിയ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും നിയുക്ത ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ വന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടപടിക്ക് നിർദ്ദേശം.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. തൃശൂർ ജില്ലാകലക്ടറോട്ന ടപടിയെടുക്കാൻ നിർദ്ദേശം നൽകി . ജനപ്രാതിനിധ്യ നിയമം,1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്.

പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം, “ വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് “ എന്ന , മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി..

തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആറിട്ട് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

അരനൂറ്റണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയത്തുമെന്നുമായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥിയായാണ് ബി ഗോപാലകൃഷ്ണൻ മത്സരിക്കുന്നത്. പ്രചാരണത്തിൻ്റെ ഭാഗമായി ഗുരുവായൂരിൽ കഴിഞ്ഞ കുറച്ച് കാലമായി നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് പറയുന്ന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വിവാദത്തിന് ഇടയാക്കിയത്.

നിലവളക്ക് കോളുത്തന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നർക്ക് അമ്പലത്തിലെ കാര്യങ്ങൾ നോക്കാൻ നേരം ഉണ്ടാകില്ല. ഗുരുവായൂർ ക്ഷേത്രത്തോട് താത്പ്യമില്ലാത്തവരാണ് തെരഞ്ഞെടുക്കപ്പെട്ട എംഎൽമാരെന്നും ആയിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.

ഗുരുവാൂർ ക്ഷേത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കതിരെ ശബ്ദിക്കണ്ട ചുമതല ഭാരതീയ ജനതാ പാർട്ടിക്കുണ്ട്. അവിടുത്തെ എല്ലാ കാര്യങ്ങളും ഞങ്ങൾ അന്വേഷിക്കും. ഗുരുവായൂരിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം നരേന്ദ്ര മോദി സർക്കാർ നൽകിയിട്ടുള്ള വികസനം മാത്രമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

അതേസമയം താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നവെന്നായിരുന്നു ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും തനിക്ക് ഉറപ്പുള്ള കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. താൻ നടത്തിയ പരാമർശത്തിനെതിരെയുള്ള പരാതികൾ തനിക്ക് ഒരു പ്രശ്നമല്ലെന്നും തനിക്ക് എതിരായ പരാതികൾ നിലനിൽക്കുമെന്ന് കരുതുന്നില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News