ഉത്സവത്തിനായി ശബരിമല നട തുറന്നു; കൊടിയേറ്റ് നാളെ
Kerala, 22 മാര്ച്ച് (H.S.) ഉത്സവത്തിനായി ശബരിമല നട തുറന്നു; കൊടിയേറ്റ് നാളെ മാർച്ച് ആറാട്ട് ഏപ്രിൽ ഒന്നിന്.ശബരിമല ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രശാന്ത
ശബരിമല


Kerala, 22 മാര്ച്ച് (H.S.)

ഉത്സവത്തിനായി ശബരിമല നട തുറന്നു; കൊടിയേറ്റ് നാളെ മാർച്ച് ആറാട്ട് ഏപ്രിൽ ഒന്നിന്.ശബരിമല ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രശാന്ത്. ഇ.ഡി നട തുറന്ന് ദീപം തെളിയിച്ചു. നാളെ( മാർച്ച് 23) കൊടിയേറ്റോടെ ഉത്സവത്തിന് ആചാരപരമായി തുടക്കമാകും.

പകൽ 11:30 നും 12നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്Oര് മഹേഷ് മോഹനര് കൊടിയേറ്റ് ചടങ്ങ് നിർവഹിക്കും. മാർച്ച് 23 മുതൽ 31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ. കൊടിയേറ്റ് ദിവസം രാവിലെ 9 മണി വരെയും ബാക്കിയുള്ള ഉത്സവ ദിവസങ്ങൽ രാവിലെ 7 മണിവരെയും മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുള്ളൂ. ആറാട്ട് ദിനത്തിൽ നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ ഒന്നിന് രാവിലെ 9 മണിക്ക് സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും .ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് നട അടയ്ക്കും.

കൊടിയേറ്റ് ദിവസം രാവിലെ ഒൻപത് മണി വരെയും ബാക്കിയുള്ള ഉത്സവ ദിവസങ്ങൽ രാവിലെ ഏഴ് മണിവരെയും മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുള്ളൂ. ആറാട്ട് ദിനത്തിൽ നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്.

ഏപ്രിൽ ഒന്നിന് രാവിലെ ഒൻപത് മണിക്ക് സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് നട അടയ്ക്കും.

ഉത്സവകാലത്തും ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ https://sabarimalaonline.org/ബുക്കിങ് നടത്തേണ്ടതാണ്. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാവുന്നതാണ്. ഉത്സവത്തിനായുള്ള ഒരു ക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News