Enter your Email Address to subscribe to our newsletters

Thiruvananthapuram , 23 മാര്ച്ച് (H.S.)
BJP വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ.തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിനൊപ്പം സംഭവിക്കാൻ പോകുന്ന ബിജെപി യുടെ നിയമസഭാ വിജയവും തിരുവനന്തപുരത്തിൻ്റെ വികസനം ത്വരിതപ്പെടുത്തുമെന്നും
ഈ തിരഞ്ഞടുപ്പ് കേരളത്തിനും പ്രത്യേകിച്ച് തിരുവനന്തപുരത്തിനും നിർണ്ണായകമാണന്നും തിരുവനന്തപുരം സിറ്റി ജില്ലയിലെ എല്ലാ ബിജെപി സ്ഥാനാർത്ഥികളും വിജയിച്ച് വികസിത തിരുവനന്തപുരം യഥാർത്ഥ്യമാക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരം നിയോജക മണ്ഡലം NDA സ്ഥാനാർത്ഥിയും ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷനും കൂടിയായ കരമന ജയൻ്റെ തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസ് തൈക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം
BDJS നേതാവ് പ്രേം രാജ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സരേഷ്, മണ്ഡലം പ്രസിഡണ്ടുമാരായ ചിഞ്ചു ടീച്ചർ, സുരേഷ്, പദ്മിനി തോമസ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകളിലും, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുന്ന 'വികസിത കേരളം' എന്ന ലക്ഷ്യത്തിലും ആകൃഷ്ടരായി വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിരവധി പ്രവർത്തകരാണ് ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ആം ആദ്മി പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ സാജു മോഹൻ, സംസ്ഥാന മഹിളാ വിംഗ് മുൻ സെക്രട്ടറി ശ്രീമതി രശ്മി ടി എസ്, മഹിളാ വിംഗ് ട്രഷറർ ശ്രീമതി ലക്ഷ്മി ദേവി എൽ എസ്, മഹിളാ വിംഗ് സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി സന്ധ്യ രാജ്, ആന്റി കറപ്ഷൻ വിംഗ് ഉപാധ്യക്ഷൻ ശ്രീ ജി എൻ രാജു, ആറ്റിങ്ങൽ മണ്ഡലം ട്രഷറർ ശ്രീ കിച്ചു ബി എൻ, മുൻ ഡിവൈഎഫ്ഐ നാവായികുളം പ്രസിഡന്റും കിളിമാനൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ശ്രീ അഖിൽ ശങ്കർ എന്നിവരാണ് പുതുതായി പാർട്ടിയിൽ ചേർന്ന പ്രമുഖർ.
സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും ലീഗും ചേർന്ന് ഒരു അവിശുദ്ധ സഖ്യം രൂപീകരിച്ചിരിക്കുകയാണെന്ന് എം ടി രമേശ് പറഞ്ഞു . ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഞങ്ങളെ പരാജയപ്പെടുത്താൻ ഇവർ ബോധപൂർവം കൈകോർത്തിരിക്കുകയാണ്.
ജനങ്ങളെ കബളിപ്പിക്കുന്നതിനായി ഇല്ലാത്ത ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചെയ്യുന്നത്. യുഡിഎഫ്-ബിജെപി ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോൾ, സിപിഎം-ബിജെപി ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്; ഇവിടെ ധാരണയുണ്ടാക്കിയിരിക്കുന്നത് സിപിഎമ്മും കോൺഗ്രസും ലീഗും തമ്മിലാണെന്നും എം ടി രമേശ് വ്യക്തമാക്കി
മഞ്ചേശ്വരത്തും കാസർഗോഡും ബിജെപിയെ തോൽപ്പിക്കാൻ വേണ്ടി ലീഗിന് വോട്ട് മറിക്കാൻ സിപിഎം തീരുമാനിച്ചു കഴിഞ്ഞു. ഇതാണ് കേരളത്തിലെ ഇന്നത്തെ യഥാർത്ഥ രാഷ്ട്രീയ സാഹചര്യമെന്നും അദ്ദേഹം ആരോപിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR