പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്
Thiruvananthapuram , 23 മാര്ച്ച് (H.S.) എന്ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകരാന് പ്രധാനമന്ത്രി നരേന്ദരമോദി ഈ മാസം 29ന് തൃശൂരിലും പാലക്കാട്ടുമെത്തും. തൃശൂരില് പതിനായിരങ്ങള് പങ്കെടുക്കുന്ന റോഡ് ഷോയിലും പാലക്കാട് വമ്പൻ തെരഞ്ഞെടുപ്പ് റാല
നരേന്ദ്രമോദി


Thiruvananthapuram , 23 മാര്ച്ച് (H.S.)

എന്ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകരാന് പ്രധാനമന്ത്രി നരേന്ദരമോദി ഈ മാസം 29ന് തൃശൂരിലും പാലക്കാട്ടുമെത്തും. തൃശൂരില് പതിനായിരങ്ങള് പങ്കെടുക്കുന്ന റോഡ് ഷോയിലും പാലക്കാട് വമ്പൻ തെരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് എസ് സുരേഷ് പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ശ്രീ അമിത് ഷാ, ശ്രീ ജെ പി നദ്ദ, ശ്രീ രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന് ശ്രീ നിധിന് നബിൻ എന്നിവരും കേരളത്തില് പ്രചാരണത്തിനെത്തും.. പ്രധാനമന്ത്രിയുടെ വരവ് തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ആത്മവിശ്വാസം പകരുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു..

രാഷ്ട്രീയ ഡീലുകളുടെ വിദഗ്ധനായ വി ഡി സതീശനാണ് ഇപ്പോള് ബിജെപിയെപ്പറ്റി കുറ്റം പറഞ്ഞു നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എസ് സുരേഷ്. വി.ഡി സതീശനോടും അദ്ദേഹത്തിന്റെ പങ്കാളിയായ പിണറായി വിജയനോടും ബിജെപിക്ക് പറയാനുള്ളത്, ബിജെപിയെ തോല്പ്പിക്കാനായി കോണ്ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഒന്നിച്ച് ചേര്ന്ന് കേരളത്തില് നടത്തുന്ന കള്ളക്കളി ഈ നാട്ടിലെ ഓരോ കൊച്ചു കുട്ടിക്കും അറിയാം എന്ന് മാത്രമാണ്. ബിജെപിയെ തോല്പ്പിക്കാന് വേണ്ടി പണം വാങ്ങിയും എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വര്ഗീയ സംഘടനകളുമായി കൈകോര്ത്തും നിങ്ങള് പതിറ്റാണ്ടുകളായി നടത്തുന്ന ഡീലിനെ മറച്ചുവെക്കാനാണ് ഈ പ്രസ്താവനകളിലൂടെ ശ്രമിക്കുന്നതെന്നും സുരേഷ് പറഞ്ഞു.

നേമത്ത് കുമ്മനം രാജശേഖരനെ തോല്പ്പിക്കാന് ചാവേറായി വന്നയാളാണ് കെ മുരളീധരന്, അതേ മുരളീധരന് തന്നെയാണ് തൃശൂരില് സുരേഷ് ഗോപിയെ പരാജയപ്പെടുത്താന് ചാവേറായി എത്തിയത്. വട്ടിയൂര്ക്കാവില് കുമ്മനത്തെ പരാജയപ്പെടുത്താന് സിപിഎം വോട്ടു നല്കിയെന്ന് കെ. മുരളീധരന് തന്നെ പറഞ്ഞിട്ടുണ്ട്. പാലക്കാട് ഇ ശ്രീധരനെ തോല്പ്പിക്കാന് എസ്ഡിപിഐയും സിപിഎമ്മും ചേര്ന്ന് നടത്തിയ വോട്ടുകച്ചവടവും കേരളം മറന്നിട്ടില്ലെന്നും എസ്. സുരേഷ് പറഞ്ഞു. തിരുവനന്തപുരം പാര്ലമെന്റ് തെരഞ്ഞെടുപ്പില് ശ്രീ രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്താന് കോണ്ഗ്രസിന് വോട്ടുമറിച്ച് മൂന്നാം സ്ഥാനത്തേക്ക് പോയ പാര്ട്ടിയാണ് സിപിഎം. ദശാബ്ദങ്ങളായി കേരളത്തില് യുഡിഎഫും എല്ഡിഎഫും നടത്തിയ ഡീലുകള് മറച്ച് വയ്ക്കാനാണ് സതീശനും പിണറായിയും ശ്രമിക്കുന്നത്. പിണറായി വിജയന് ഇപ്പോഴും കാലഹരണപ്പെട്ട കോലിബി സഖ്യ ആരോപണം ഉന്നയിക്കുന്നത് അപഹാസ്യമാണെന്നും എസ്. സുരേഷ് പറഞ്ഞു.

വികസനത്തിന് മുന്തൂക്കം നല്കുന്ന, എല്ലാവരെയും ഉള്ക്കൊള്ളുന്ന വികസന മതേതരത്വമാണ് ബിജെപിയുടേത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് വര്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നിങ്ങളുടെ രീതി ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില് ഒരു വിശ്വാസി ജയിച്ചു വരണമെന്നത് വിശ്വാസി സമൂഹത്തിന്റെ ആവശ്യമാണ്. കേരളത്തിലെ വിശ്വാസികളുടെ ക്ഷേത്രങ്ങളും അവകാശങ്ങളും കൊള്ളയടിക്കുന്ന കാര്യത്തില് കോണ്ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും ഒരേ തൂവല് പക്ഷികളാണ്. വിശ്വാസികള്ക്ക് വേണ്ടി സംസാരിക്കുന്നത് വര്ഗീയതയാണെന്ന് മുദ്രകുത്താന് നോക്കുന്നവരുടെ രാഷ്ട്രീയം ഇനി കേരളത്തില് ചെലവാകില്ലെന്നും സുരേഷ് വ്യക്തമാക്കി

.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News